TRENDING:

ശക്തരായ 5 സ്ത്രീ കഥാപാത്രങ്ങള്‍; 'ഹെര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Last Updated:

ഫ്രൈഡേ ,ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോ മോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഹെറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഫ്രൈഡേ ,ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഏ, റ്റി .സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ്.എം.തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
advertisement

വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീകൾ ഇവർ അഞ്ചു പേരും ഒരു പോയിൻ്റിൽ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്.

അർച്ചനാ വാസുദേവിൻ്റേതാണ് തിരക്കഥ. സംഗീതം -ഗോവിന്ദ് വസന്ത. ഛായാഗ്രഹണം. ചന്ദ്രു സെൽവരാജ്.

advertisement

എഡിറ്റിംഗ് – കിരൺ ദാസ്. കലാസംവിധാനം -എം.എം.ഹംസ.

മേക്കപ്പ് – റോണക്സ്സേസ്യർ.കോസ്റ്റ്യം -ഡിസൈൻ.സമീരാസനീഷ്

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര .

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രൊഡക്ഷൻ മാനേജർ-കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ ഷിബു.ജി.സുശീലൻ. പി.ആര്‍.ഒ-വാഴൂർ ജോസ്. ഫോട്ടോ – ബിജിത്ത് ധർമ്മടം’

മലയാളം വാർത്തകൾ/ വാർത്ത/Film/
ശക്തരായ 5 സ്ത്രീ കഥാപാത്രങ്ങള്‍; 'ഹെര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories