കത്തിന്റെ അടിസ്ഥാനത്തില്‍ ഫിലിം ചേംബര്‍ റിലീസിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് അണിയറപ്രവര്‍ത്തകര്‍ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രം മെയ് 13ന് റിലീസ് പ്രഖ്യാപിച്ചിരുന്നു എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകായിരുന്നു.
നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. എഡിറ്റര്‍: ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
advertisement
ബോക്സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തില്‍ വന്‍ താര നിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.
Marakkar | മരക്കാര്‍ തിയറ്ററിലേക്കെത്തുമോ? തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടിയില്‍ എത്താന്‍ ചര്‍ച്ചയ്ക്ക് ഫിയോക്
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍(Mohanlal-Priyadarsan) ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററില്‍(Theater) തന്നെ റിലീസ് ചെയ്‌തേക്കും. 150 തിയറ്ററുകളുടെ കൂട്ടായ്മ സിനിമ റിലീസ് സംബന്ധിച്ച് നിര്‍മാതാക്കളുമായി സംസാരിച്ചു തുടങ്ങി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടിയിലേക്ക് മാറ്റുന്ന കാര്യം ചര്‍ച്ചയിലുണ്ട്.
തിയേറ്റര്‍ റിലീസിനായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വച്ചെങ്കിലും, ഉടമകള്‍ തയാറാവാത്തതിനാല്‍ ഒടുവില്‍ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യും എന്ന നിലയിലെത്തുകയായിരുന്നു.
സാധാരണ തിയറ്റര്‍ റിലീസ് ചെയ്യുന്ന സിനിമ 42 ദിവസത്തിന് ശേഷമാണ് ഒടിടിയ്ക്ക് നല്‍കുക. ഇപ്പോള്‍ ഒടിടി കരാര്‍ ഭേദഗതി വരുത്തിയാണ് മരക്കാര്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ എത്തുന്നതോടെ കാണികള്‍ തിയറ്ററുകളില്‍ തിരിച്ചെത്തു എന്നാണ് എല്ലാ സംഘടനകളും ചൂണ്ടിക്കാട്ടിയുള്ളത്.
റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ഒടിടി സമയപരിധിയില്‍ മാറ്റം വരുത്താന്‍ ഫിലിം ചേംബര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേമസമയം ഒരേ സമയം ഒടിടിയിലും തിയറ്ററിലും സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഫിയോക് അംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജില്ലകളില്‍ തിയറ്റര്‍ ഉടമകളുടെ യോഗം ചേര്‍ന്നുകഴിഞ്ഞു. ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണോയെന്ന അഭിപ്രായം തേടുന്നതിനാണ് ഫിയോക് ഹിതപരിശോധന നടത്തുന്നത്.
അതേസമയം ചെന്നൈയില്‍ മരക്കാറിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ സ്‌ക്രീനിങ്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയായിരിക്കുമെന്ന് പ്രിവ്യൂ ഷോ കണ്ടതിന് ശേഷം ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സി ജെ റോയ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് എല്ലാവര്‍ക്കും ഈ സിനിമയൊരു നാഴികക്കല്ലാകും. ഈ വെള്ളപ്പൊക്കത്തിന്റെ സമയത്തും ചെന്നൈയിലെ പ്രൈവറ്റ് സ്‌ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല. സിനിമയുടെ സഹനിര്‍മ്മാതാവെന്ന് നിലയില്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം ഉയര്‍ന്നു' സി ജെ റോയ് പ്രതികരിച്ചു.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
