TRENDING:

'ഭീഷണി മുഴക്കുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ, നല്ല മനസിന് ഉടമയാവുക'; നിവിൻ പോളി

Last Updated:

എനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ കൂടെ ഏറ്റവും കൂടുതല്‍ നിന്നത് പ്രേക്ഷകരാണെന്ന് നിവിൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ വിവാദങ്ങൾ നിലനിൽക്കുന്ന വേളയിൽ പരോക്ഷ പ്രതികരണവുമായി നടൻ നിവിൻ പോളി. ഭീഷണിയുടെ സ്വരം മുഴക്കുന്നവർ നല്ല ഹൃദയത്തിന് ഉടമകളാകുക എന്നാണ് നിവിൻ പോളി പറഞ്ഞത്.
News18
News18
advertisement

പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുന്നോട്ടു പോകുവാൻ എല്ലാവർക്കും സാധിക്കുമെന്നായിരുന്നു നിവിന്റെ വാക്കുകൾ. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിവിൻ.

എനിക്ക് എല്ലാവരോടും പറയാനുള്ളത് എല്ലാവര്‍ക്കും പരസ്പരം സ്‌നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ നല്ല കാര്യമാണെന്നാണ്. അത്തരത്തിലുള്ള നിരവധി പേരെ ജീവിതത്തിൽ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരേയും ജീവിതത്തില്‍ അഭിമുഖിക്കേണ്ടി വരുന്നുണ്ടെന്ന് നിവിൻ പറഞ്ഞു.

സ്വന്തം കാര്യം മാത്രം നോക്കുന്ന ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളും നമ്മൾ മുമ്പിൽ കാണുന്നുണ്ട്. അവരോട് എല്ലാവരോടും എനിക്ക് ഒറ്റക്കാര്യമാണ് പറയാനുള്ളത്. നല്ല ഹൃദയത്തിന് ഉടമയാവുക. നല്ല മനസിന് ഉടമയാവുക. പരസ്പരം സ്‌നേഹത്തിലും സന്തോഷത്തിലും മുമ്പോട്ടുപോവാന്‍ എല്ലാവര്‍ക്കും സാധിക്കമെന്നായിരുന്നു നിവിന്റെ വാക്കുകൾ.

advertisement

കഴിഞ്ഞ വർഷം എനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ എന്റെ കൂടെ ഏറ്റവും കൂടുതല്‍ നിന്നത് പ്രേക്ഷകരാണ്. ജനങ്ങളായിരുന്നു കൂടെ നിന്നത്. ഒരു സംശയവും തോന്നാതെ നിങ്ങള്‍ എന്റെ കൂടെ നിന്നു. സ്ത്രീ- പുരുഷ വേര്‍തിരിവില്ലാതെ എല്ലാവരും എന്റെ കൂടെ നിന്നിരുന്നു. അതിനെല്ലാവർക്കും നന്ദി പറയുന്നെന്നും നിവിൻ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഭീഷണി മുഴക്കുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ, നല്ല മനസിന് ഉടമയാവുക'; നിവിൻ പോളി
Open in App
Home
Video
Impact Shorts
Web Stories