താര സംഘടനയായ AMMA, നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, എന്നിവരുടെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ചിത്രങ്ങളുടെ സാമ്പത്തിക പരാജയവും, തിയേറ്ററിൽ പ്രേക്ഷകർ കുറയുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നും താരസംഘടനയിൽ ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്നും അമ്മ പ്രതിനിധികൾ യോഗത്തെ അറിയിച്ചു. തുടർന്നാണ് അടുത്ത മാസത്തിലേക്ക് ചർച്ച മാറ്റിയത്.
Also Read-സിനിമാ ലൊക്കേഷനിൽ പിറന്നാളാഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസകാരൻ എം.ടി.
advertisement
കോവിഡിന് ശേഷം മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാണെന്നാണ് വിവിധ സിനിമാ സംഘടനകളുടെ വിലയിരുത്തൽ. ഈ വർഷം റിലീസ് ചെയ്ത 77 ചിത്രങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പരാജയത്തിലാണ് കലാശിച്ചത്. താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ് പ്രധാന പ്രതിസന്ധിയെന്നും താരങ്ങൾ പ്രതിഫലം കുറക്കണമെന്നും നിർമ്മാതാക്കൾ പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.
Also Read-മലമുകളിൽ ചുരുളഴിയുന്ന ദുരൂഹത; ഷാഹി കബീറിന്റെ പോലീസ് കഥയിൽ എന്തെല്ലാം?
സിനിമയുടെ ബജറ്റിൽ 70% ത്തോളും താരങ്ങളുടെ പ്രതിഫലത്തിനായി ചിലവഴിക്കേണ്ടി വരുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ഫിലിം ചേംബർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സിനിമാ സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചുകൂട്ടാൻ ഫിലിം ചേംബർ തീരുമാനിച്ചത്. തിയേറ്ററുകളിൽ പ്രേക്ഷകർ കുറയുന്നത് അടക്കമുള്ള മറ്റ് പ്രതിസന്ധികളും യോഗം ചർച്ച ചെയ്തു.
താരസംഘടനയായ അമ്മ, ഫിയോക്, പ്രൊഡ്യുസേഴ്സ് അസ്സോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ, മാക്ട , ഫെഫ്ക എന്നീ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണമെന്നാണ് എല്ലാ സംഘടനകളുടെ നിലപാട് . എങ്കിലും താരങ്ങളുടെ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം അമ്മയുടേതായിരിക്കും .