TRENDING:

Happy Birthday Manju Warrier | പരീക്ഷയെഴുതാൻ പോകും മുൻപ് അവാർഡ് വാങ്ങിയ മഞ്ജു വാര്യർ; പഴയകാല വീഡിയോ

Last Updated:

Old video of Manju Warrier receiving an award | തിരുവനന്തപുരത്തു പരീക്ഷ എഴുതാൻ പോകുന്നതിന്റെ തലേദിവസം പുരസ്‌കാരം സ്വീകരിച്ചു മടങ്ങിയ മഞ്ജു വാര്യരുടെ പഴയകാല വീഡിയോ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാവാടയും ബ്ലൗസും ധരിച്ച് കയ്യിൽ ഒരു തത്തമ്മയുമായി 'പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ' പാടി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കവേ തന്നെ മലയാള സിനിമയിൽ നായികാ വേഷം ചെയ്യാനുള്ള ഭാഗ്യമുണ്ടായ താരമാണ് മഞ്ജു. സ്കൂൾ കലോത്സവ വേദികൾ താരപ്പകിട്ടേന്തിയിരുന്ന ഒരു കാലത്തിന്റെ പ്രതിനിധിയാണ് മഞ്ജു വാര്യർ.
മഞ്ജു വാര്യർ
മഞ്ജു വാര്യർ
advertisement

കേവലം 21 വയസ്സിനുള്ളിലാണ് മഞ്ജു സിനിമയിലെ ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കി വീട്ടമ്മയുടെ റോളിലേക്ക് പ്രവേശിച്ചത്. സല്ലാപത്തിൽ തുടങ്ങി കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമ വരെയെത്തിയപ്പോൾ തന്നെ സൂപ്പർ സ്റ്റാറുകളുടെ നായികയായി മഞ്ജു വെള്ളിത്തിരയിൽ തിളങ്ങിക്കഴിഞ്ഞിരുന്നു.

'ഈ പുഴയും കടന്ന്' എന്ന സിനിമയ്ക്ക് മഞ്ജു മികച്ച നടിക്കുള്ള തന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. പിന്നീട് ആറാം തമ്പുരാൻ, കളിയാട്ടം, കന്മദം, പത്രം, ഹൗ ഓൾഡ് ആർ യു, ഉദാഹരണം സുജാത, ആമി തുടങ്ങിയ സിനിമകളിലും ഈ നേട്ടം ആവർത്തിച്ചു. 43-ാം വയസ്സിലും മലയാള സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മഞ്ജുവിനെക്കൂടാതെ പേറുന്ന മറ്റൊരു നടിയില്ല.

advertisement

വളരെ വർഷങ്ങൾക്ക് മുൻപുള്ള മഞ്ജുവിന്റെ പുരസ്‌ക്കാര സ്വീകരണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. വളരെ വർഷങ്ങൾക്ക് മുൻപ് ആറാം തമ്പുരാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സ്റ്റാർ സ്ക്രീൻ പുരസ്കാരം നേടിയ മഞ്ജുവിന്റെ വീഡിയോയാണിത്. എന്നാൽ പുരസ്‌കാര സ്വീകരണത്തിന് പിറ്റേ ദിവസം തന്നെ തിരുവനന്തപുരത്ത് പരീക്ഷയെഴുതാനുള്ള തിരക്കിലായിരുന്നു മഞ്ജു. അതുകൊണ്ടു വേദിയിൽ പരിപാടി തുടങ്ങുന്നതിനും മുൻപ് മഞ്ജു പുരസ്‌കാരം വാങ്ങി സംസാരിക്കുന്ന വീഡിയോയാണിത്. (വീഡിയോ ചുവടെ)

advertisement

മമ്മൂട്ടി നായകനും മഞ്ജു വാര്യർ നായികയുമായി 'ദി പ്രീസ്റ്' എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതുതായി റിലീസ് ചെയ്ത ചിത്രം. കോവിഡ് പ്രതിസന്ധിയുടെ മധ്യത്തിലും ചിത്രം തിയേറ്റർ റിലീസ് ചെയ്ത് മികച്ച കളക്ഷൻ നേടിയിരുന്നു. കഴിഞ്ഞ ദിവസം മഞ്ജു നിർമ്മാതാവും, സഹോദരൻ മധു വാര്യർ സംവിധായകനുമാവുന്ന 'ലളിതം സുന്ദരം' എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. വളരെ വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർ ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്നന്നു എന്ന പ്രത്യേകതയുള്ള സിനിമയാണ് 'ലളിതം സുന്ദരം'.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: An old video of Manju Warrier accepting an award for best female actor is doing the rounds on YouTube. Since she had an examination to attend on the very next day, Manju received the award prior to the ceremony. Today is her birthday

മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Manju Warrier | പരീക്ഷയെഴുതാൻ പോകും മുൻപ് അവാർഡ് വാങ്ങിയ മഞ്ജു വാര്യർ; പഴയകാല വീഡിയോ
Open in App
Home
Video
Impact Shorts
Web Stories