അനശ്വര സംവിധായകന്‍ പത്മരാജന് കരുത്തായി നിന്നയാള്‍ എന്ന വിശേഷണം ഗാന്ധിമതി ബാലന് അവകാശപ്പെടാം. തൂവാനതുമ്പികളും മൂന്നാം പക്കവുമൊക്കെ കാലാവതിവര്‍ത്തിയായി നില്‍ക്കുമ്പോള്‍ അതിനൊപ്പം ഗാന്ധിമതി ഫിലിംസ് എന്ന പേരുകൂടി മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.
കെ.ജി ജോര്‍ജ്, വേണു നാഗവള്ളി തുടങ്ങി നിരവധി സംവിധായകരുടെ അനശ്വര ചിത്രങ്ങളുടെ പിന്നണിയിലും ബാലനായിരുന്നു. തിരുവനന്തപുരത്തിന്റെ സാഹിത്യ സാംസ്‌കാരിക സാമൂഹിക മേഖലകളിലും ഗാന്ധിമതി ബാലന്‍ നിറസാനിധ്യമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍പങ്ക്ചേരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
advertisement
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 66 വയസായിരുന്നു. കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഗാന്ധിമതി ബാലന്റെ നിര്മാണമായിരുന്നു. ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവല്ലി, പത്മരാജൻ, ജോഷി ചിത്രങ്ങൾക്ക് ബാലൻ നിർമാതാവായിട്ടുണ്ട്. മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു ഗാന്ധിമതി ബാലൻ. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു.