TRENDING:

കുക്കു പരമേശ്വരൻ അമ്മ ജനറൽ സെക്രട്ടറിയായാൽ അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത: പൊന്നമ്മ ബാബു

Last Updated:

'യോഗശേഷം മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൈവശം വെച്ചു. ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് ഈ മെമ്മറി കാർഡ് സൂക്ഷിച്ചിരിക്കുന്നത്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊന്നമ്മ ബാബു
പൊന്നമ്മ ബാബു
advertisement

ഇപ്പോൾ മെമ്മറി കാർഡ് തങ്ങളുടെ കൈവശം ഇല്ല എന്ന് പറയുന്നു. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട് എന്നും പൊന്നമ്മ ബാബു.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പി‌എ), അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) എന്നിവയിലേക്കുള്ള സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികളുടെ എണ്ണത്തിലെ വർധനവാണ് ഈ തെരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.

അഭിനേതാക്കളായ ശ്വേത മേനോൻ, അൻസിബ ഹസ്സൻ, കുക്കു പരമേശ്വരൻ എന്നിവർ അസോസിയേഷന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശങ്ങൾ സമർപ്പിച്ചുകൊണ്ട് അസോസിയേഷന്റെ നേതൃത്വം ഏറ്റെടുക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. കൂടാതെ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പി‌എ) പ്രസിഡന്റ് സ്ഥാനത്തേക്ക് നിർമ്മാതാവ് സാന്ദ്ര തോമസും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യ നായരും ലക്ഷ്മി പ്രിയയും മത്സരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

advertisement

Summary: Ponnamma Babu against Kukku parameswaran contesting in AMMA elections, citing that she had once recorded statements provided before Hema Committee 

മലയാളം വാർത്തകൾ/ വാർത്ത/Film/
കുക്കു പരമേശ്വരൻ അമ്മ ജനറൽ സെക്രട്ടറിയായാൽ അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത: പൊന്നമ്മ ബാബു
Open in App
Home
Video
Impact Shorts
Web Stories