TRENDING:

Prabhas | ഒരു കുർത്തയും സൺ ഗ്ലാസും മാത്രം; എന്നാലും ലുക്കിന് കുറവില്ലാതെ പ്രഭാസ് ഇൻ 'രാജാസാബ്'

Last Updated:

സിനിമയുടെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിൽ നിന്നും മാറ്റിയതായും അണിയറപ്രവർത്തകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു കുർത്തയും സൺ ഗ്ലാസും ധരിച്ച് കൂൾ ലുക്കിൽ പ്രഭാസ്. പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'രാജാസാബ്' (RajaSaab) പൊങ്കൽ സ്പെഷൽ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയുടെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിൽ നിന്നും മാറ്റിയതായും കഴിഞ്ഞ ദിവസം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്.
രാജാസാബ്
രാജാസാബ്
advertisement

അടുത്തിടെ പ്രഭാസിന്‍റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കിൽ പ്രഭാസ് പോസ്റ്ററിൽ എത്തിയിരുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്‍റെ ലുക്കാണ് പോസ്റ്ററിന്‍റെ പ്രധാന ആകർഷണം. പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ദ രാജാ സാബിന്‍റെ' ആദ്യ ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തുവിട്ടതോടെ ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. അത് ഊട്ടിയുറപ്പിക്കുന്നതുമാണ് സിനിമയുടെ പോസ്റ്റർ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്.

advertisement

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഫൈറ്റ് കോറിയോ​ഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണനാണ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prabhas is all swag in his new look in RajaSaab pongal poster

മലയാളം വാർത്തകൾ/ വാർത്ത/Film/
Prabhas | ഒരു കുർത്തയും സൺ ഗ്ലാസും മാത്രം; എന്നാലും ലുക്കിന് കുറവില്ലാതെ പ്രഭാസ് ഇൻ 'രാജാസാബ്'
Open in App
Home
Video
Impact Shorts
Web Stories