TRENDING:

'മാളികപ്പുറം 100 കോടി നേടിയില്ല'; യഥാർത്ഥത്തിൽ നേടിയ കണക്കുകൾ വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി

Last Updated:

ആ സമയത്ത് പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണ് ഇതെല്ലാമെന്നായിരുന്നു വേണു കുന്നപ്പിള്ളി പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം 100 കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി. തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് വേണു കുന്നപ്പള്ളി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
News18
News18
advertisement

'മാളികപ്പുറം 100 കോടി കളക്ട് ചെയ്തിരുന്നില്ല. ആകെ 75 കോടി മാത്രമാണ് നേടിയത്. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്തായിരുന്നു 75 കോടി. എന്നാൽ, 2018- ചിത്രത്തിന്റെ 200 കോടി പോസ്റ്റർ സത്യമായിരുന്നു. ആ ചിത്രം തിയേറ്ററിൽ നിന്നും 170 കോടിയോളം ആ ചിത്രം കളക്ട് ചെയ്തിരുന്നു. ബാക്കി ഒടിടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി.'- വേണു കുന്നപ്പിള്ളി പറഞ്ഞു.

'മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നില്ല. സിനിമയുടെ കളക്ഷൻ താഴോട്ട് പോയപ്പോൾ ഉണ്ടായ അബദ്ധമായിരുന്നു. ജീവിതത്തിൽ പല തരത്തിലെ മണ്ടത്തരങ്ങൾ പറ്റും. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങൾ കയറുകയുള്ളൂ എന്നായിരുന്നു. സിനിമ തിയേറ്ററിൽ വന്ന ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷൻ ഉണ്ടായിരുന്നു. പിന്നീട്, താഴോട്ട് പോയപ്പോഴാണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റർ എഴുതാം എന്നൊക്കെ ചിലർ പറഞ്ഞത്.'- വേണു കുന്നപ്പിള്ളി വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ആ സമയത്ത് പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണ് ഇതെല്ലാം. നമ്മുടെ ആൾക്കാർ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാൾ ഗ്രൗണ്ടിൽ ഒരു പരിപാടി സംഘടിപ്പിച്ച് കേക്ക് മുറിക്കാമെന്ന്. അതൊക്കെ അന്നായിരുന്നു. ഇന്ന്, സിനിമ എന്താണെന്ന് പഠിച്ചു. ഡയറക്ടർ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി സിനിമ ചെയ്യാൻ പഠിച്ചു.'- വേണു കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'മാളികപ്പുറം 100 കോടി നേടിയില്ല'; യഥാർത്ഥത്തിൽ നേടിയ കണക്കുകൾ വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി
Advertisement
Open in App
Home
Video
Impact Shorts
Web Stories