അരലക്ഷം രൂപ അഡ്വാൻസ് കൈപ്പറ്റിയ നായിക ഷൂട്ടിങ്ങിനു എത്താത്തതിനെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ 'മനോരമ'യിൽ നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കുന്നു. നായകൻ വരില്ല എന്നായതും, നടിയും പിൻവാങ്ങി. എലിപ്പനി പിടിച്ചു എന്ന് കാരണം പറഞ്ഞുകൊണ്ടാണ് നായികയുടെ പിന്മാറ്റം.
"മുള്ളൻ കൊല്ലി എന്ന സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രമാണ്. ഈ സിനിമ ഷൂട്ട് തുടങ്ങുന്ന ദിവസം മുഖ്യ കഥാപാത്രമായി അഭിനയിക്കാൻ അഡ്വാൻസ് കൊടുത്ത താരത്തിന് അദ്ദേഹത്തിന്റെ വീട്ടിലുള്ള ചില പേഴ്സനൽ പ്രശ്നങ്ങൾ കാരണം വരാൻ കഴിയില്ല എന്ന് അറിയിച്ചു. അതു ഞങ്ങൾക്ക് എല്ലാവർക്കും അറിയുന്ന കാര്യമായത് കൊണ്ട് വേറെ ആളെ വച്ച് ചെയ്യാമെന്ന് തീരുമാനിച്ചു. എന്നാൽ ആദ്യദിവസം അഭിനയിക്കാൻ വന്ന നായിക, അഡ്വാൻസ് 50,000 രൂപ കൊടുത്ത് ലൊക്കേഷനിൽ എത്തിയവർ, നായകൻ വരില്ല എന്നറിഞ്ഞപ്പോൾ ഉടനെ അവർക്ക് പനി വരികയും അത് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഡോക്ടറുമായി അവർ നടത്തിയ നാടകത്തിലൂടെ അത് എലിപ്പനി ആണെന്ന് പ്രൊഡക്‌ഷനെ അറിയിച്ച് കള്ളം പറഞ്ഞിട്ട് തിരിച്ച് പോവുകയും ചെയ്തു. അവരുടെ പേര് ഞാൻ പിന്നീട് അറിയിക്കും," ആസാദ് പറഞ്ഞു.
advertisement
സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് 'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി'. കേരള-തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലേക്ക് ഉറ്റ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി അർജുനനും സംഘവും എത്തുന്നതും അവിടെ അവർ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

