മുൻപ് പുറത്തുവന്ന കിസിക് ഗാനത്തിനേക്കാൾ ഒരുപടി മുകളിലാണ് പീലിംഗ്സ് എന്നാണ് ആരാധകർ പറയുന്നത്. വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഈ പാട്ടിന്‍റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലാണ്. ഗാനം തുടങ്ങുന്നത് തന്നെ മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ്. ഞൊടിയിടയിലാണ് പുഷ്പയിലെ ഈ ഗാനം ആരാധകരുടെ ശ്രദ്ധ നേടിയത്. മലയാളികൾക്കുള്ള സമ്മാനമാണ് ഈ ഗാനമെന്ന് അല്ലു അർജുൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
advertisement
'ഒരു ദിവസം സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിനെ വിളിച്ച് ഞാന്‍ ചോദിച്ചു, എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോടുള്ള സ്‌നേഹം ഞാന്‍ ഈ ചിത്രത്തില്‍ പ്രകടിപ്പിക്കുക എന്ന്. അവര്‍ക്കായി ഒരു പാട്ട് തന്നെ നമുക്ക് ഒരുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുഷ്പ 2വിലെ ഒരു പാട്ട് തുടങ്ങുന്നത് മലയാളത്തിലാണ്. ആറ് ഭാഷകളിലായാണ് പുഷ്പ ഇറങ്ങുന്നത്. പക്ഷെ എല്ലാ ഭാഷകളിലും, ആഗോള തലത്തിലും ആ പാട്ടിന്റെ ഈ ആദ്യ വരികള്‍ മലയാളത്തില്‍ തന്നെയായിരിക്കും' എന്നാണ് അല്ലു പ്രൊമോഷന്‍റെ ഭാഗമായി കേരളത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം വലിയ ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയിരുന്നത്. പുഷ്പ ദ റൂളും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.