TRENDING:

ബോളിവുഡ് താരം രൺബീറിന്‍റെ കപൂറിന്‍റെ മുഖസാദ്യശ്യത്തിലൂടെ പ്രശസ്തനായ മോഡൽ മരിച്ചു

Last Updated:

ഹൃദയാഘാതത്തെ തുടർന്നാണ് കശ്മീർ സ്വദേശിയായ ജുനൈദിന്‍റെ മരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് താരം രണ്‍ബീർ കപൂറുമായുള്ള അമ്പരപ്പിക്കുന്ന മുഖസാദൃശ്യത്തിലൂടെ പ്രശസ്തി നേടിയ മോഡൽ ജുനൈദ് ഷാ (28) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കശ്മീർ സ്വദേശിയായ ജുനൈദിന്‍റെ മരണം. കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ജുനൈദിന്‍റെ ഒരു ഫോട്ടോ വൈറലാകുന്നത്. ഒറ്റനോട്ടത്തിൽ രൺബീർ കപൂർ തന്നെയെന്ന് തോന്നിക്കുന്ന ഈ ചിത്രം രൺബീറിന്‍റെ പിതാവ് റിഷി കപൂറിനെ പോലും ഞെട്ടിച്ചിരുന്നു. 'എന്‍റെ മകന് ഒരു ഡബിൾ' എന്ന പേരിൽ റിഷി കപൂർ തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
advertisement

ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ജുനൈദ് മോഡലിംഗ് രംഗത്തേക്ക് കടന്നു. എംബിഎ പൂർത്തിയാക്കിയ ശേഷം മുംബൈയിൽ ഒരു ആക്ടിംഗ് സ്കൂളിൽ പഠനം പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്. മുംബൈയിലുണ്ടായിരുന്ന യുവാവ് സുഖമില്ലാത്ത അച്ഛനെ പരിചരിക്കുന്നതിനാായാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ മരണമെത്തുന്നത്. കശ്മീരി മാധ്യമ പ്രവർത്തകനായ നിസാർ അഹമ്മദ് ഷായാണ് മരണവിവരം പുറത്ത് വിട്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സോഷ്യൽ മീഡിയയിലും ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ജുനൈദിന്‍റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
ബോളിവുഡ് താരം രൺബീറിന്‍റെ കപൂറിന്‍റെ മുഖസാദ്യശ്യത്തിലൂടെ പ്രശസ്തനായ മോഡൽ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories