വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് 'തെരുവിന്റെ മോൻ'. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. 'തെരുവിന്റെ മോന്റെ' മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ 'ഉറങ്ങട്ടെ' എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
advertisement
വിഷ്ണു മലയിൽ കലാസംവിധാനം നിർവഹിക്കുന്ന ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിഗ്നേഷ് ഗുരുലാലാണ്. കളറിസ്റ്റ്- ജോയ്നർ തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അമൽ അരിക്കൻ, വിനായക് മോഹൻ, രതുൽ കൃഷ്ണ, ഫിനാൻസ്- വൈഷ്ണവ് ഗുരുലാൽ, അസോസിയേറ്റ് ക്യാമറാമാൻ- സി.ആർ. നാരായണൻ, അസോസിയേറ്റ് ആർട്ട് ഡയറക്ടർ- അമേലേഷ് എം.കെ., പ്രൊഡക്ഷൻ ഹൗസ്- റൈറ്റ് ബ്രെയിൻ സിഡ്രോം, ആർട്ടിസ്റ്റ് മാനേജ്മെന്റ്- ആൾട്ട് പ്ലസ്, പ്രെഡക്ടറ്റ് കോഡിനേറ്റർ- സുഷിൻ മാരൻ, മിക്സ് ആന്റ് മാസ്റ്റർ- അഷ്ബിൻ പോൾസൺ, പബ്ലിസിറ്റി ഡിസൈൻ- മാർട്ടിൻ ഷാജി.
Summary: Rapper Vedan is back with a new video song Theruvinte Mon. The song 'Karayalle Nenje Karayalle...' has been made into a video song. Other than Vedan, his fellow musician Rishi and a canine are also in it