TRENDING:

വൈറലായി സായ് പല്ലവിയുടെ തെലുങ്ക് ടീസർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം പാടി, പാടി ലെച്ചെ മനസ്സ് ടീസർ വൈറലാവുന്നു. ഇതിനോടകം 20 ലക്ഷത്തിലധികം വ്യൂസ് ആണ് വീഡിയോ നേടിയത്. മെഡിക്കൽ സ്റ്റഡീസ് പൂർത്തിയാക്കിയ സായ് ഡോക്ടറുടെ വേഷത്തിൽ ടീസറിൽഎത്തുന്നുവെന്നതും പ്രത്യേകതയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാണ് സായ്. ശർവാനന്ദാണ് നായകൻ. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
advertisement

മലയാളത്തിലെ പ്രേമത്തിലൂടെയാണ് സായ് ശ്രദ്ധേയമാവുന്നത്. അതിനു മുൻപു ചെറിയ വേഷങ്ങളിൽ രണ്ടു ചിത്രങ്ങളിൽ വന്നു എന്നല്ലാതെ. മലർ മിസ്സ് ആയി മലയാളികൾക്കിടയിലേക്കു വന്ന ഈ തമിഴ് പെൺകൊടി, ജന മനസ്സുകൾ കീഴടക്കിയതു വളരെ വേഗത്തിലാണ്. നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു തുടക്കം. പിന്നെ കലിയിലൂടെ ദുൽക്കർ സൽമാന്റെ നായികയായും തിളങ്ങാൻ സാധിച്ചു സായിക്ക്. പ്രമുഖ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായ് ശ്രദ്ധാകേന്ദ്രമാവുന്നത്.

ഇവിടുന്നു പോയ സായ് ഇപ്പോൾ തമിഴിലെയും തെലുങ്കിലെയും തിരക്കുള്ള നായികയാണ്. പക്ഷെ മലയാളത്തിൽ ഇനിയെന്ന് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
വൈറലായി സായ് പല്ലവിയുടെ തെലുങ്ക് ടീസർ