സംഗീത സംവിധായകൻ ഔസേപ്പച്ചൻ അഭ്യഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശോഭനാ കെ.എം. സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി.
ജിബു ജേക്കബ്, സിൻ്റോ സണ്ണി, മനു രാധാകൃഷ്ണൻ (ഗു എന്ന ചിത്രത്തിൻ്റെ സംവിധായകൻ) ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു. ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായകൻ താനാണെന്ന് സൈജു കുറുപ്പ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
advertisement
ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചുള്ള ഫാമിലി ഡ്രാമയാണ് ചിത്രം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ചിത്രം പങ്കുവയ്ക്കുന്നു. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥാപുരോഗതി.
സൈജു കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരിയും ചിന്തയും നൽകി, നമ്മുടെ നിത്യജീവിതത്തിൽ എപ്പോഴും കാണുന്ന ഒരു കഥാപാത്രമാണിത്. ഈ കഥാപാത്രത്തെ സൈജു കുറുപ്പ് ഭദ്രമാക്കുന്നു.
സായ്കുമാർ, കലാ രഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം), ശ്രുതി സുരേഷ് (പാൽതൂ ജാൻവർ ഫെയിം) എന്നിവരും പ്രധാന വേഷമണിയുന്നു
മനു മഞ്ജിത്തിൻ്റ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം - ബബിലു അജു, എഡിറ്റിംഗ് - ഷഫീഖ് വി.ബി., മേക്കപ്പ് - മനോജ് കിരൺ രാജ്, കോസ്‌റ്റിയൂം ഡിസൈൻ - സുജിത് മട്ടന്നൂർ, കലാസംവിധാനം - ബാബു പിള്ള, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- കല്ലാർ അനിൽ, ജോബി ജോൺ; പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ജസ്റ്റിൻ ജയിംസ്.
മാള, അന്നമനട, മൂക്കന്നൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
Summary: Malayalam actor Saiju Kurup is stepping into the dual role of producer and lead actor for his upcoming project titled 'Bharatanatyam. The film had its pooja ceremony held recently near Angamaly. The plot develops around a quaint little village in Kerala