TRENDING:

സുഗന്ധം പരത്തി എരിഞ്ഞു പോകുന്ന സാമ്പ്രാണിയോ പെൺതിരി? 'വ്യസനസമേതം ബന്ധുമിത്രാദികൾ' സിനിമയിലെ ഗാനം

Last Updated:

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് അദീഫ് മുഹമ്മദ്, അങ്കിത് മേനോൻ എന്നിവർ ആലപിച്ച 'സാമ്പ്രാണി പെൺതിരി ബെഞ്ചിൽ എരിയണ്...' എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനശ്വര രാജൻ (Anaswara Rajan), ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് അദീഫ് മുഹമ്മദ്, അങ്കിത് മേനോൻ എന്നിവർ ആലപിച്ച 'സാമ്പ്രാണി പെൺതിരി ബെഞ്ചിൽ എരിയണ്...' എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.
സാമ്പ്രാണി പെൺതിരി
സാമ്പ്രാണി പെൺതിരി
advertisement

'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.

എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ-അജിത് കുമാർ, അഭിലാഷ് എസ്.പി., ശ്രീനാഥ് പി.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ, ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ.എം., പരസ്യകല- യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ- സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ- അരുൺ മണി, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻകുമാർ വി., മാർക്കറ്റിംഗ്- 10G മീഡിയ. ജൂൺ പതിമൂന്നിന് ഐക്കൺ സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ. - എ.എസ്. ദിനേശ്.

advertisement

Summary: Lyrical video of the song Sambrani Penthiri from Anaswara Rajan movie Vyasana Sametham Bandhu Mithradhikal has been released on YouTube. The Ankit Menon musical is sung by Ankit and Adheef Muhamed. Directed by S Vipin, the film is releasing in June

മലയാളം വാർത്തകൾ/ വാർത്ത/Film/
സുഗന്ധം പരത്തി എരിഞ്ഞു പോകുന്ന സാമ്പ്രാണിയോ പെൺതിരി? 'വ്യസനസമേതം ബന്ധുമിത്രാദികൾ' സിനിമയിലെ ഗാനം
Open in App
Home
Video
Impact Shorts
Web Stories