രണ്ട് സിനിമകള്‍ മാത്രമാണ് സാന്ദ്ര നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്. ഇതിനെതിരെ എറണാകുളം സബ് കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമാതാവ് സാന്ദ്ര തോമസ്. ബൈലോ പ്രകാരം മൂന്നിലേറെ സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തന്‍റെ പേരിലാണെന്നും അതിനാൽ പ്രസിഡന്‍റ്, ട്രഷറല്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര ഹർജി നൽകിയത്. സംഘടനയുടെ കാടത്തവും ഗുണ്ടായിസവുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫിസിൽ കണ്ടതെന്നും തെരഞ്ഞെടുപ്പ് നിഷ്പക്ഷമല്ലെന്നും സാന്ദ്ര തോമസ് ന്യൂസ് 18നോട് പറഞ്ഞു.
advertisement
തന്നെ മത്സരിക്കാന്‍ അനുവദിക്കാത്തതിനു പിന്നില്‍ ഗുഢാലോചനയുണ്ടെന്നും ഗുണ്ടകളാണ് അസോസിയേഷന്‍ ഭരിക്കുന്നതെന്നും സാന്ദ്ര ആവർത്തിച്ചു. പത്രിക തള്ളിയതിനെച്ചൊല്ലി വരണാധികാരിയും സാന്ദ്രയും തമ്മിൽ വാക്കേറ്റം നടന്നു. മൂന്നാമതായി ചേർത്ത സർട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്.
Summary: Close on the heels of her nomination papers to the Kerala Film Producers' Association (KFPA) elections getting rejected, producer Sandra Thomas is taking legal recourse, citing she has more than three movies in her name as a film producer