"ബാറും സ്കൂളും കോളേജും ഒക്കെ തുറക്കുന്നു. എന്തുകൊണ്ട് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നില്ല? പല സംസ്ഥാനങ്ങളിലും സിനിമാ തിയേറ്ററുകള്‍ തുറന്നുകഴിഞ്ഞു. കോവിഡ് പൂര്‍ണ്ണമായും മാറിയിട്ട് തിയേറ്ററുകള്‍ തുറക്കാനിരുന്നാല്‍ അത് ഒരുപാട് ആളുകളെ നല്ല രീതിയില്‍ ബാധിക്കും. ഇന്ന് ഗ്രാമങ്ങളില്‍പോലും നല്ല നിലവാരമുള്ള തിയേറ്ററുകള്‍ ഉണ്ടായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ തിയേറ്ററുകള്‍ ഇനിയും വൈകാതെ തുറക്കാന്‍ അനുമതി നല്‍കണം. ഇപ്പോള്‍ തന്നെ ഏകദേശം അറുപതോളം സിനിമകള്‍ തിയേറ്ററിലെത്താന്‍ കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകള്‍ തുറന്നാല്‍ ഒന്നിന് പിറകെ ഒന്നായി റിലീസ് ചെയ്യാന്‍ കഴിയും," സത്യൻ അന്തിക്കാട് പറഞ്ഞു.
advertisement
വൈശാഖന്‍ മാഷ്, പെരുമനം കുട്ടന്‍മാരാര്‍, സംവിധായകന്‍ കമല്‍, ഇന്നസെന്‍റ്, കെ.പി.എ.സി. ലളിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോവിഡ് പ്രതിസന്ധിക്കു മുൻപ് പൂർത്തിയായ രണ്ട് ബിഗ് ബജറ്റ് സിനിമകൾ തിയേറ്റർ തുറന്നാൽ മാത്രമേ റിലീസ് ചെയ്യാൻ കഴിയൂ എന്ന അവസ്ഥയിലാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം', മമ്മൂട്ടിയുടെ 'വൺ' എന്നിവയാണ് തിയേറ്ററുകൾക്കായി കാത്തിരിക്കുന്ന വമ്പൻ മലയാള ചിത്രങ്ങൾ.