TRENDING:

ഷാരൂഖ് ഖാനും ഇളയ പുത്രനും ആദ്യമായി ഒരു ചിത്രത്തിൽ; ഡബ്ബിങ് സ്റ്റുഡിയോയിലെ ദൃശ്യം

Last Updated:

ഇത് വിനോദ മേഖലയിലേക്കുള്ള അബ്രാമിന്റെ ആദ്യ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ ഷാരൂഖ് ഖാന്റെ (Shah Rukh Khan) ഇളയമകൻ അബ്രാം ഖാൻ (Abram Khan) ഏവരുടെയും പൊന്നോമനയാണ്. പിറന്ന് കുറച്ചു നാളുകൾ കഴിഞ്ഞതും, ഷാരൂഖിന്റേയും ഗൗരി ഖാന്റെയും ഒപ്പം കുഞ്ഞ് അബ്രാം ഖാനെയും കാണാമായിരുന്നു. ഷാരൂഖ് ഖാനും ഇളയപുത്രൻ അബ്രാമും ഇപ്പോഴിതാ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. വരാനിരിക്കുന്ന ആനിമേഷൻ ചിത്രമായ 'മുഫാസ: ദ ലയൺ കിംഗിൻ്റെ' സ്‌ക്രീനിലോ അല്ലെങ്കിൽ കുറഞ്ഞത് ശബ്ദസാന്നിധ്യമായോ ഇവർ ഉണ്ടാകും. 2024 ഡിസംബർ 20 ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ഡിസ്നി ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ഷാരൂഖും അബ്രാമും അടുത്തിടെ മുംബൈയിലെ ഒരു ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്ന് പുറത്തുപോകുന്ന വീഡിയോ ഇന്റർനെറ്റിൽ എത്തി. അവരുടെ ഭാഗങ്ങൾ ഇപ്പോൾ പൂർത്തിയായി എന്ന സൂചന ലഭിച്ചിരിക്കുകയാണ് ഈ വീഡിയോയിലൂടെ.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

വീരൽ ഭയാനി പങ്കിട്ട ഒരു വീഡിയോയിൽ, ഷാരൂഖ് ഖാൻ അർദ്ധരാത്രിയിൽ സ്റ്റുഡിയോയിൽ നിന്ന് പുറത്തുകടക്കുന്നത് കാണാം. സുരക്ഷാ ടീം അദ്ദേഹത്തിന്റെ വളഞ്ഞിട്ടുണ്ട്. 59 കാരനായ ഷാരൂഖ് ഒരു സാധാരണ ടി-ഷർട്ട്, നീല ഡെനിം, ഒരു ബീനി, സ്‌നീക്കറുകൾ എന്നിവ ധരിച്ച് കാഷ്വൽ ലുക്കിൽ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. കാത്തുനിന്ന പാപ്പരാസികളെയും ആരാധകരെയും ഒഴിവാക്കി, അദ്ദേഹം തൻ്റെ മാനേജരുമായി സ്വന്തം ആഡംബര കാറിൽ കയറി പോകുന്നത് കാണാമായിരുന്നു.

നേരത്തെ, ഷാരൂഖിൻ്റെ മകൾ സുഹാന ഖാൻ അബ്രാമിനൊപ്പം അതേ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങുന്നത് കണ്ടിരുന്നു. കറുത്ത കോർ-ഓർഡ് സെറ്റ് ധരിച്ച സുഹാന അനുജനെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ കൊണ്ടുപോകുന്നത് കാണാമായിരുന്നു. 'മുഫാസ: ദ ലയൺ കിംഗിൽ', ഷാരൂഖ് മുതിർന്ന മുഫാസയ്ക്ക് ശബ്ദം നൽകും. അതേസമയം അബ്രാം യുവ മുഫാസയുടെ ശബ്ദമാവും. ഇത് വിനോദ മേഖലയിലേക്കുള്ള അബ്രാമിന്റെ ആദ്യ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. കൂടാതെ, ശ്രേയസ് തൽപാഡെയും സഞ്ജയ് മിശ്രയും ഹിന്ദി പതിപ്പിൽ ടിമോണിനും പംബയ്ക്കും ശബ്ദം നൽകും.

advertisement

ഡിസ്നിയുടെ ദി ലയൺ കിംഗിൻ്റെ (2019 റീമേക്ക്) ഈ പ്രീക്വൽ മുഫാസയുടെ ഉത്ഭവ കഥ പര്യവേക്ഷണം ചെയ്യും. 2019-ലെ ഹിന്ദി പതിപ്പിൽ, ഷാരൂഖിൻ്റെ മൂത്ത മകൻ ആര്യൻ ഖാൻ, സിംബയ്ക്ക് ശബ്ദം നൽകിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൻ്റെ ജന്മദിനമായ നവംബർ 2 ന്, പിതൃത്വത്തിൻ്റെ സന്തോഷങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഷാരൂഖ് തുറന്നു പറഞ്ഞു. തൻ്റെ ഓരോ കുട്ടികളെയും അവരുടെ പ്രശ്‌നങ്ങളിൽ സഹായിക്കുന്നതിനായി തൻ്റെ ജന്മദിനത്തിലെ പ്രഭാതം ചെലവഴിച്ചതായി അദ്ദേഹം തമാശയായി വെളിപ്പെടുത്തി. അബ്രാമിൻ്റെ ഉപകരണം ശരിയാക്കിയും, സുഹാനയുടെ വസ്ത്രധാരണ പ്രശ്‌നങ്ങൾ പരിഹരിച്ചും, ആര്യൻ്റെ ആശങ്കകൾ ദൂരീകരിച്ചുമാണ് ഷാരൂഖ് ഖാൻ പിറന്നാൾ ആഘോഷിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാരൂഖ് ഖാനും ഇളയ പുത്രനും ആദ്യമായി ഒരു ചിത്രത്തിൽ; ഡബ്ബിങ് സ്റ്റുഡിയോയിലെ ദൃശ്യം
Open in App
Home
Video
Impact Shorts
Web Stories