ആരാധകരുടെ ചോദ്യങ്ങളിൽ ഒന്ന് സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ ദളപതി വിജയിയെക്കുറിച്ചായിരുന്നു. തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളായ വിജയ് തിരുമലൈ, ഗില്ലി, മാസ്റ്റർ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രങ്ങളാണ് നമുക്ക് നൽകിയിട്ടുള്ളത്. 'ബീസ്റ്റ്' എന്ന വിജയിയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തിന് ഒറ്റ വാക്കിൽ ഒരു വിശേഷണം നൽകാനാണ് ആരാധകൻ കിങ് ഖാനോട് ആവശ്യപ്പെട്ടത്. ആ ചോദ്യത്തിന് മറുപടിയായി താരം കുറിച്ചത് 'വെരി കൂൾ' എന്നായിരുന്നു.
advertisement
55 വയസു പിന്നിട്ട ഷാരൂഖ് ഖാൻ 'ഫൗജി', 'സർക്കസ്' തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് 1992-ൽ 'ദീവാന' എന്ന ചിത്രത്തിലെ അനശ്വരമായ പ്രകടനത്തിലൂടെ സിനിമാ മേഖലയിലേക്ക് കാലെടുത്തു വച്ചു. 2018-നു ശേഷം ഷാരൂഖ് അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെട്ട 'സീറോ'യിലാണ് താരം ഒടുവിൽ അഭിനയിച്ചത്.
ഹിരാനിയുമായി സഹകരിച്ചുകൊണ്ട് സിനിമ ചെയ്യുന്നു എന്ന തരത്തിൽ വരുന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ച ആരാധകന് ഷാരൂഖ് രസകരമായ മറുപടിയാണ് നൽകിയത്. "ഇപ്പോൾത്തന്നെ അദ്ദേഹത്തെ വിളിച്ച് വേഷം ചോദിക്കാൻ പോവുകയാണ്.. അദ്ദേഹം വൈകിയാണ് ഉറങ്ങാറുള്ളത്" എന്നാണ് ഷാരൂഖ് ഖാൻ അതിന് മറുപടിയായി ട്വീറ്റ് ചെയ്തത്.
Also Read- 'കൊറോണയെ തോൽപ്പിച്ചു നിൽക്കുമ്പോൾ ദാ വന്നേക്കുന്നു ക്യാൻസർ'; അനുഭവം പങ്കുവെച്ച് നടി ശിവാനി ഭായ്
ആരാധകരെല്ലാം തങ്ങളുടെ പ്രിയ താരത്തിന്റെ അടുത്ത ചിത്രത്തിനുവേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ്. എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സിനിമാ റിലീസുകൾ സംബന്ധിച്ച തീരുമാനം വളരെ വിവേകപൂർവം മാത്രമേ കൈക്കൊള്ളാൻ കഴിയൂ എന്നാണ് താരം പറയുന്നത്. "ഈ സാഹചര്യം പരിഗണിക്കുമ്പോൾ അൽപ്പം ക്ഷമയോടെ റിലീസുകൾ ആസൂത്രണം ചെയ്യുകയാണ് നല്ലതെന്ന് ഞാൻ കരുതുന്നു", അദ്ദേഹം കുറിച്ചു.
ബോളിവുഡ് സിനിമയിൽ 29 വർഷം പൂർത്തിയാക്കി മുപ്പതാമത് വർഷത്തിലേക്ക് കടക്കുകയാണ് താരം. നിരവധി ആളുകൾ ഈ നേട്ടത്തിന് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. അവരോടുള്ള സ്നേഹവും സന്തോഷവും ഒരു ട്വീറ്റിലൂടെ ഷാരൂഖ് പങ്കുവെച്ചു.
അതിനിടയിൽ, അദ്ദേഹത്തിന്റെ അടുത്ത ചിത്രം 'പത്താന്റെ' ചിത്രീകരണം പുനഃരാരംഭിച്ചു. ജോൺ എബ്രഹാം, ദീപിക പദ്കോൺ എന്നീ താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. അവരും വൈകാതെ ഷൂട്ടിങ്ങിനായി സെറ്റുകളിലെത്തും. സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ഈ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്.
