രാഷ്ട്രീയത്തിനുപുറമെ ബാബ സിദ്ദിഖ് ബോളിവുഡുമായുള്ള അടുത്ത ബന്ധത്തിനും പേരുകേട്ട ആളാണ്. പ്രത്യേകിച്ച ഷാരൂഖ് ഖാനും സൽമാൻ ഖാനുമായുള്ള സൗഹൃദം. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിനിടയിൽ ബാബ സിദ്ദിഖിനെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ, സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു സുഹൃത്ത് എന്ന നിലയിൽ ബാബ സിദ്ദിഖിന് തന്റെ ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്. ബാബ സിദ്ദിഖ് തന്റെ പ്രിയപ്പെട്ട സുഹൃത്തെന്നാണ് ഷാരൂഖ് ഖാൻ വീഡിയോയിൽ പറയുന്നത്. 'എനിക്ക് നിങ്ങളോട് ഇത് പറയണം, ബാബ സിദ്ദിഖ് എൻ്റെ സുഹൃത്താണ്, ആലിംഗനത്തിനായി ഞാൻ അദ്ദേഹത്തെ പതിവായി കാണാറുണ്ട്. ഈദിനും ഞാൻ അദ്ദേഹമൊരുക്കുന്ന വിരുന്നിലും
advertisement
പങ്കെടുക്കാറുണ്ട്.'- ഷാരുഖ് ഖാൻ പറഞ്ഞു.
ബാബ സിദ്ദിഖ് നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള പിണക്കം മാറിയത്. 2013-ലായിരുന്നു സംഭവം നടന്നത്. ബാബ സിദ്ദിഖ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നായിരുന്നു വേദി. ഷാരൂഖ് ഖാനും സൽമാൻ ഖാനും വിരുന്നിലേക്കും ക്ഷണം
ഷാരൂഖ് ഖാനും സൽമാൻ ഖാനും വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നു. 2008-ൽ നടി കത്രീന കൈഫിന്റെ പിറന്നാൾ പാർട്ടിയിലായിരുന്നു ഇരുവരും അതിന് മുൻപ് ഒരുമിച്ചെത്തിയത്. ഈ ആഘോഷച്ചടങ്ങിനിടെ നടന്ന അസ്വാരസ്യങ്ങളാണ് ഇരുവരുടേയും പിണക്കത്തിലേക്ക് വഴിയൊരുക്കിയത്. അന്നൊരു ആലിംഗനത്തിലൂടെയാണ് വർഷങ്ങൾ നീണ്ട പിണക്കം ഇരുവരും അവസാനിപ്പിച്ചത്. ചടങ്ങിനെത്തിയ രണ്ടുപേരുടേയും പിണക്കം മാറ്റുന്നതിന് സിദ്ദിഖ് തന്നെയാണ് മുൻകൈ എടുത്തത്.
ബാബ സിദ്ദിഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനാണ് സാധ്യത.