"അറിഞ്ഞത് മാത്രമാണ് ചരിത്രം, ഇരുളിൽ നിന്നുമാണ് പകുതി സ്വാതന്ത്ര്യവും പിറക്കുന്നത്'', എന്ന് കുറിച്ചുകൊണ്ടാണ് റോയൽ സിനിമാസിന്‍റെ രണ്ടാമത്തെ പ്രൊഡക്ഷനിലെത്തുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഒട്ടേറെ സിനിമകളിൽ കഥാപാത്രങ്ങൾക്കായി കഠിനമായ ശാരീരിക മാറ്റങ്ങൾക്കു തയാറായ നടൻ ശിവാജിത്താണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വേഷമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകള്‍. അഭിനവ് ശിവന്‍റെ കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ചിത്രം ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കും.
ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ, ദി മാട്രിക്സ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെഹ്‌ലിൻ ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കും. ഇന്ത്യൻ സിനിമയിൽ മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താനായി ഒരുങ്ങുകയാണ്.
advertisement
ഹോളിവുഡ് ആക്ഷനൊപ്പം തനത് ആയോധനകലയായ കളരിപ്പയറ്റും ചിത്രത്തിന്‍റെ പ്രധാന ആകർഷണമാണ്. 'വീരം', 'എ.ആർ.എം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പി.വി. ശിവകുമാർ ഗുരുക്കളാണ് മാർഷൽ ആർട്സ് കോർഡിനേറ്റർ. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റണ്ടുകളും ഇന്ത്യൻ ആയോധനകലയും ചേർന്ന ദൃശ്യവിരുന്നായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ചിത്രം, ഒരു സിനിമ എന്നതിലുപരി ഒരു ആഗോള ആക്ഷൻ ഇവന്‍റ് ആയി മാറാൻ ലക്ഷ്യമിടുന്നു.
രചയിതാക്കള്‍: ലുക്മാൻ ഊത്താല, മജീദ് യോർദാൻ, ഡി.ഒ.പി.: രൂപേഷ് ഷാജി, സംഗീതം: നെസർ അഹമ്മദ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ആക്ഷൻ കോറിയോഗ്രാഫർ: പി.വി. ശിവകുമാർ ഗുരുക്കള്‍, സൗണ്ട് ഡിസൈനേഴ്സ്: പി.എം. സതീഷ്, മനോജ് എം. ഗോസ്വാമി, ആക്ഷൻ ഡയറക്ടർ: ആൻഡ്രൂ സ്ഥെലിൻ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോത്താരി, കോസ്റ്റ്യൂം ഡിസൈനർ: ഡോണ മരിയൻ ജോസഫ്, കാസ്റ്റിങ് ഡയറക്ടർ: ഭരത് ഗോപിനാഥൻ, പ്രൊഡക്ഷൻ മാനേജർ: ശരത് കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: ഡ്രിപ് വേവ് കളക്ടീവ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Summary: Abhinav Sivan, who was an assistant director on notable films like 'A.R.M.' and 'Perungkaliyattam', has announced his first big-budget action film as an independent director. The film is said to be a pan-Indian action feast that will take Malayalam cinema to the global stage
