TRENDING:

ബോൾഡ് ലുക്കിലെ നായിക; പീഡനവും കൊലപാതകവും ബിറ്റ് കോയിൻ കളികളും പ്രമേയമായ 'ദി ഡാർക്ക് വെബ്'

Last Updated:

ഏഴു സംഘട്ടനങ്ങളാണ് ചിത്രത്തിലുള്ളത്. അതു മുഴുവൻ നടത്തുന്നത് പെൺകുട്ടികളാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന 'ദി ഡാർക്ക് വെബ്ബ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചി, വാഗമൺ, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. ഹൈദരാബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഒരു ഗാനരംഗത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്.
ദി ഡാർക്ക് വെബ്ബ്
ദി ഡാർക്ക് വെബ്ബ്
advertisement

ട്രൂപാലറ്റ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ഹൊറർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. ചിത്രം വിദേശങ്ങളിലെ ചില സ്ഥലങ്ങളിൽ നിലനിന്നുപോരുന്ന ബിറ്റ് കോയിൻ എന്ന സമ്പ്രദായത്തിൻ്റെ ചുവടുകൾക്കൊപ്പമാണ് കഥാ സഞ്ചാരം. നിഷ്ഠൂരമായ പീഢനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കോയിൻ നേടുന്ന സമ്പ്രദായമാണ് ഇത്. ഇവിടെ ഇത്തരത്തിൽ അകപ്പെട്ടുപോയ രണ്ടു പെൺകുട്ടികൾ അവരുടെ രക്ഷക്കായി നടത്തുന്ന അതിസാഹസികമായ പോരാട്ടമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പെൺകുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏഴു സംഘട്ടനങ്ങളാണ് ചിത്രത്തിലുള്ളത്. അതു മുഴുവൻ നടത്തുന്നത് പെൺകുട്ടികളാണ്. മികച്ച ആക്ഷനും, ചേസും, അടിപൊളി ഗാനങ്ങളുമൊക്കെയായി മലയാളത്തിൽ ഒരു പാശ്ചാത്യ ചിത്രമെന്ന് ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പറയുന്നു. ഉയർന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ചിത്രത്തിന് കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. മുംബൈയിലാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്.

advertisement

പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തെക്കുറിച്ചു സംവിധായകൻ പറയുന്നത് കേൾക്കാം: താരപ്പൊലിമയേക്കാളുപരി കഥക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറക്കുമുന്നിലെത്തിച്ചത്. നല്ല മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാചി ടെഹ്ലാൻ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹിമാ ബിന്ദു, പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജയിംസ് ബ്രൈറ്റിൻ്റേതാണ് തിരക്കഥ.

advertisement

സംഗീതം - എബിൻ പള്ളിച്ചൽ, തേജ് മെർവിൻ; ഗാനങ്ങൾ - ഡോ. അരുൺ കൈമൾ; ഛായാഗ്രഹണം - മണി പെരുമാൾ; എഡിറ്റിംഗ് - അലക്സ് വർഗീസ്; കലാസംവിധാനം - അരുൺ കൊടുങ്ങല്ലൂർ; മേക്കപ്പ് - പട്ടണം റഷീദ്; കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻ സ്ജയൻ; അസ്സോസ്സിയേറ്റ് ഡയറക്ടർ- ആദർശ്, കോ-ഡയറക്ടർ -ജയദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - റാം മനോഹർ, രാജേന്ദ്രൻ പേരൂർക്കട; പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - മോഹൻ സുരഭി.

advertisement

Summary: Shooting for Malayalam movie 'The Dark Web' got over

മലയാളം വാർത്തകൾ/ വാർത്ത/Film/
ബോൾഡ് ലുക്കിലെ നായിക; പീഡനവും കൊലപാതകവും ബിറ്റ് കോയിൻ കളികളും പ്രമേയമായ 'ദി ഡാർക്ക് വെബ്'
Open in App
Home
Video
Impact Shorts
Web Stories