ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്സൽ ടു കൺട്രീസ് എന്ന ചിത്രത്തിനായാണ് (2015) ദിലീപിനു വേണ്ടി അവസാനം പാടിയത് (വെളുവെളുത്തൊരു.... ) തിങ്കളേ പൂത്തിങ്കളേ, കൈതുടങ്ങി താളം തട്ടിൽ (കല്യാണരാമൻ), ചിരിമണി മുല്ലേ ചിത്തിരമുല്ലേ (ലയൺ), മുല്ലപ്പൂവിൻ മോട്ടേ (പട്ടണത്തിൽ സുന്ദരൻ ), കാന്താരി പെണ്ണേ ( ഇൻസ്പെക്ടർ ഗരുഡ്) എന്നിങ്ങനെ ദിലീപിനായി അഫ്സൽ പാടിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായിരുന്നു. അഫ്സലിന്റെ ശബ്ദത്തിൽ പാടിയ പാട്ടുകൾക്ക് ദിലീപ് നൽകുന്ന മാനറിസംചേർച്ചയാണ് അഫ്സൽ -ദിലീപ് പാട്ടുകളുടെ പ്രത്യേകത.
advertisement
ചിത്രത്തിൽ ദിലീപിനോടൊപ്പം, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി എന്നീ താരങ്ങളും അണിനിരക്കുന്നു. ഈ വിഷുക്കാലത്ത് ഒരു കുടുംബചിത്രവുമായി ദിലീപ് എത്തുമ്പോൾ കുടുംബ പ്രേക്ഷകരെയാകും സിനിമ ലക്ഷ്യമിടുക. ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
'അജയന്റെ രണ്ടാം മോഷണം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം തികച്ചും വ്യത്യസ്തമായി ഒരു പക്കാ കുടുംബ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് ഇക്കുറി എത്തുന്നത്. ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.
ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം. ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫനും - ജനപ്രിയ നായകൻ ദിലീപും ആദ്യമായി ഒരുമിക്കുമ്പോൾ ഒരു വിഷുക്കണി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. 'കോടതി സമക്ഷം ബാലൻ വക്കീൽ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സിദ്ദിഖ്- ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും ദിലീപ് എത്തുന്ന ചിത്രം കൂടിയാണിത്.
ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും നിരവധി പുതിയ അഭിനേതാക്കളും ചിത്രത്തിലണിനിരക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.
ഛായാഗ്രഹണം- രണ ദിവെ, എഡിറ്റർ- സാഗർ ദാസ്, സൗണ്ട് മിക്സ്- എം.ആർ. രാജകൃഷ്ണൻ, കോ പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് പന്തളം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, പ്രൊഡക്ഷൻ-ഇൻ-ചാർജ്- അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, ആർട്ട്- അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം- സമീറ സനീഷ്, വെങ്കി (ദിലീപ്), മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, കോറിയോഗ്രഫി- പ്രസന്ന, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്- സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പ്രമോഷൻസ് -ആഷിഫ് അലി, അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.