എന്റർടെയ്‌നർ റോളുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശിവകാർത്തികേയന്റെ കരിയറിൽ തന്നെ മാറ്റം വരുത്തുന്ന റോളാണ് അമരനിലേതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചിത്രത്തിന് വേണ്ടി ശിവകാർത്തികേയൻ നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷനും ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.
advertisement
സായ് പല്ലവിയുടെ നായികാ കഥാപാത്രത്തിനും അഭിനന്ദനങ്ങൾ ഉയരുന്നുണ്ട്. മലയാളി യുവതിയായുള്ള സായ് പല്ലവിയുടെ അഭിനയം ഏറെ മികച്ചതായിരുന്നെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളില്‍ പറയുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ, മലയാളി താരം ശ്യാം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
advertisement
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Oct 31, 2024 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കണ്ണ് നിറയിച്ച് അമരൻ' : ശിവകാർത്തികേയന്റെ കരിയർ ചെയ്ഞ്ച് ചിത്രം ;ആദ്യ ഷോയിൽ മികച്ച പ്രതികരണം
