TRENDING:

അന്ന് ക്യാമറയ്ക്ക് പിന്നിൽ ഷാജി കൈലാസും രൺജി പണിക്കരും; ഇനി അവരുടെ മക്കൾ ക്യാമറയുടെ മുന്നിലേക്ക്

Last Updated:

റുഷിൻ ഷാജി കൈലാസും, നിഖിൽ രൺജി പണിക്കരും ക്യാമ്പസ് ചിത്രത്തിലെ നായകന്മാരാവുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടുകളിലെ ഏറ്റവും ആകർഷകമായ ജോഡിയാണ്‌ ഷാജി കൈലാസ് - രൺജി പണിക്കർ. 'തലസ്ഥാനം' സിനിമയിലൂടെ ആരംഭിച്ച ഈ സൗഹൃദം പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കമ്മീഷണർ, മാഫിയ, ദി കിംഗ്, കിംഗ് & കമ്മീഷണർ തുടങ്ങിയ വിജയ ചിത്രങ്ങളുടെ പെരുമഴ പെയ്യിച്ചു.
News18
News18
advertisement

രൺജി പണിക്കരുടെ മക്കളിൽ നിതിൻ രൺജി പണിക്കർ അച്ഛൻ്റെ പാതയിലൂടെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവൽ തുടങ്ങിയ ചിത്രങ്ങളും, ഒരു വെബ് സീരിസും സംവിധാനം ചെയ്തു. 'നമുക്കു കോടതിയിൽ കാണാം' എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

ഷാജി കൈലാസിൻ്റെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി. ഇപ്പോഴിതാ റുഷിൻ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന 'ആഘോഷം' എന്ന സിനിമയിൽ അഭിനയിക്കുന്നു. ഇതേ ചിത്രത്തിൽത്തന്നെ രൺജി പണിക്കരുടെ മകൻ നിഖിൽ രൺജി പണിക്കരും വേഷമിടുന്നുണ്ട്.

advertisement

നിഖിൽ രൺജി പണിക്കർ വിവേക് സംവിധാനം ചെയ്ത 'ടീച്ചർ' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. നിതിൻ രൺജി പണിക്കരും നിഖിൽ രൺജി പണിക്കരും ഇരട്ട സഹോദരന്മാർ കൂടിയാണ്. റുഷിനും, നിഖിൽ രൺജി പണിക്കരും ഒരേ ചിത്രത്തിൽ അഭിനേതാക്കളായി എത്തിയത് തികച്ചും അവിചാരിതമായാണ്. ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. ക്യാമ്പസ് വിദ്യാർത്ഥികളെയാണ് ഇരുവരും അഭിനയിക്കുക.

ചിത്രത്തിലെ രണ്ട് പ്രബല ഗ്രൂപ്പുകളുടെ ലീഡേർസ് ആയ ജൂഡ്, ജസ്റ്റിൽ ജസ്റ്റിൻ മാത്യൂസ് എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും പ്രതിനിധീകരിക്കുക. ജൂഡിനെ റുഷിനും, ജസ്റ്റിൻ മാത്യൂസിനെ നിഖിൽ രൺജി പണിക്കരും അവതരിപ്പിക്കും.

advertisement

ക്യാമ്പസിന്റെ എല്ലാ ആഘോഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്ലീൻ എൻ്റെർടൈനറാണ് ചിത്രം. അഭിനേതാവ് എന്ന നിലയിൽ റുഷിൻ ഷാജി കൈലാസിനും, നിഖിൽ രൺജി പണിക്കർക്കും ഏറെ തിളങ്ങാൻ അവസരം ലഭിക്കുന്നതാണ് ഈ കഥാപാത്രങ്ങൾ. ചിത്രത്തിൽ രൺജി പണിക്കരും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കൗതുകം നൽകുന്നു.

നരേൻ, വിജയരാഘവൻ, ജോണി ആൻ്റണി, ജയ്സ് ജോർജ്, അജു വർഗീസ്, ഡോ. റോണി രാജ്, ബോബി കുര്യൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, ശ്രീകാന്ത് മുരളി, ഫൈസൽ മുഹമ്മദ്, അഡ്വ. ജോയ്

advertisement

കെ. ജോൺ, ലിസി കെ. ഫെർണാണ്ടസ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസ്, അഞ്ജലി ജോസഫ് എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ - അമൽ കെ. ജോബി, സംഗീതം - സ്റ്റീഫൻ ദേവസി, ഗൗതം വിൻസൻ്റ്, ഛായാഗ്രഹണം - റോജോ തോമസ്, എഡിറ്റിംഗ് - ഡോൺ മാക്സ്, കലാസംവിധാനം - രാജേഷ് കെ. സൂര്യ, മേക്കപ്പ് - മാളൂസ് കെ.പി., കോസ്റ്റ്യും ഡിസൈൻ - ബബിഷ കെ. രാജേന്ദ്രൻ, സ്റ്റിൽസ്- ജയ്സൺ ഫോട്ടോ ലാൻ്റ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ് കെ.ആർ., പ്രൊജക്റ്റ് ഡിസൈനർ - ടൈറ്റസ് ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ; പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.

advertisement

സി.എൻ. ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസ്റ്റി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ (ബെംഗളൂരു), ജെസ്സി മാത്യു (ദുബായ്), ലൈറ്റ്ഹൗസ് മീഡിയ (യു.എസ്.എ), ജോർഡി മോൻ തോമസ് (യു.കെ.) ബൈജു എസ്.ആർ. (ബെംഗളൂരു) എന്നിവരും ടീം അംഗങ്ങളും ചേർന്നാണ് നിർമാണം. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
അന്ന് ക്യാമറയ്ക്ക് പിന്നിൽ ഷാജി കൈലാസും രൺജി പണിക്കരും; ഇനി അവരുടെ മക്കൾ ക്യാമറയുടെ മുന്നിലേക്ക്
Open in App
Home
Video
Impact Shorts
Web Stories