കവിയുടെ വരികളെ ഈണമിട്ട് മലയാളികളെ കൊണ്ട് പാടിച്ച അർജുനൻ മാസ്റ്റർ എന്ന എം.കെ. അർജുനൻ വിടവാങ്ങിയതോടെ മലയാള സിനിമാ ഗാനരംഗത്തിൽ ഒരു അതികായന്റെ വലിയ വിടവ് കൂടി. മാസ്റ്ററെ അവസാനമായി കണ്ട ശ്രീകുമാരൻ തമ്പിയുടെ ഓർമ്മയിൽ ആ ചുംബനം മായാതെ കിടക്കുന്നു.
ഇന്നും, ഇപ്പോഴും, എവിടെയെങ്കിലും കസ്തൂരി മണക്കുന്നല്ലോ കാറ്റിൽ... കേൾക്കുന്നുണ്ടെങ്കിൽ അതിലെ വരികൾ പടച്ച കവി മാത്രമായി ശേഷിക്കുകയാണ്. സംഗീതകാരനാവട്ടെ ഈണങ്ങളുടെ മറ്റൊരു കാണാപ്രപഞ്ചത്തിലേക്ക് പൊയ്ക്കഴിഞ്ഞു.
50ൽ പരം ചിത്രങ്ങളിലാണ് അർജുനൻ മാസ്റ്ററും ശ്രീകുമാരൻ തമ്പിയും ഒന്നിച്ച് പ്രവർത്തിച്ചത്. എം.കെ. അർജുനനുമായി ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. ആ കൂട്ടുകെട്ടിലെ ഇരുനൂറ്റിയമ്പതോളം ഗാനങ്ങൾ മലയാളത്തെ സമ്പന്നമാക്കി. എം.കെ. അർജുനൻ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു എന്നതും പ്രത്യേകത.
advertisement
കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്.