ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുക. കിലിയുടെ ജന്മസ്ഥലമായ ടാൻസാനിയയിലാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമയുമാണ് 'ഇന്നസെന്റ്'. മലയാളത്തിന് പുറമേ, മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.
advertisement
മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തീയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി.എം., നജുമുദീൻ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷ ചിത്രം നിർമ്മിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. പി.വി. ഷാജികുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കിലി പോളിന് പുറമേ മറ്റ് ടാൻസാനിയൻ താരങ്ങളും ചില ഇന്ത്യൻ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിൻ്റ്സ്, പി.ആർ.ഒ.: പി. ശിവപ്രസാദ്.
Summary: Story of Tanzanian influencer Kili Paul to become a biopic in Malayalam. Maasai Warrior is the title of the film