TRENDING:

'സിനിമ വലിയ വിഷയമാണ് സംസാരിക്കുന്നത്; വിവാദങ്ങൾ ഉയർത്തി ആശയത്തെ വഴിതിരിച്ചുവിടരുത്' : സുരേഷ് ​ഗോപി

Last Updated:

ദേശീയ സ്ത്രീ ശാക്തീകരണ നയത്തിന് പുതിയൊരു ഏട് എഴുതിച്ചേർക്കാൻ വലിയൊരു പോയിന്റർ ആയിരിക്കും JSK-യെന്ന് സുരേഷ് ​ഗോപി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാദങ്ങൾക്കൊടുവിൽ സുരേഷ്​ഗോപി ചിത്രം ജെഎസ്കെ ഇന്നാണ് തിയേറ്ററിലെത്തിയത്. സിനിമ കാണുന്നതിനായി സുരേഷ് ​ഗോപി തൃശൂരിലെ രാ​ഗം തിയേറ്ററിലാണ് എത്തിയത്. ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം സമൂഹത്തിൽ പ്രതിപാതിക്കുന്ന വലിയ വിഷയമാണ് സംസാരിക്കുന്നതെന്നും വിവാദങ്ങളൊന്നും ഇല്ലെന്നുമാണ് നടൻ മാധ്യമങ്ങളോട് പറഞ്ഞത്. സുരേഷ് ​ഗോപിക്കൊപ്പം ഇളയമകൻ മാധവ് സുരേഷും ഉണ്ടായിരുന്നു.
News18
News18
advertisement

വിവാദങ്ങളുയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാൻ പാടില്ല. സിനിമ വലിയൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. ആ വിഷയം വിവാദങ്ങൾ കലർത്തി നേർപ്പിക്കാൻ പാടില്ല. കാരണം ഇത് പെൺകുട്ടികളുടെയെല്ലാം സുരക്ഷ, ദേശീയ സ്ത്രീ ശാക്തീകരണ നയത്തിന് പുതിയൊരു ഏട് എഴുതിച്ചേർക്കാൻ വലിയൊരു പോയിന്റർ ആയിരിക്കും ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

ജാനകി വിദ്യാധരന്റെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകും. സ്ത്രീകൾക്കുവേണ്ടി നിയമം മാത്രം പോര, അത് നടപ്പിലാക്കാനും കഴിയണം. എപ്പോഴും വിപ്ലവാത്മകമാകയ മാറ്റത്തിന് സിനിമ ഉതകണം. ഒരു തട്ടുപൊളിപ്പൻ സിനിമയല്ല ഞാൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാവരെയും ചിന്തിപ്പിക്കുന്നതാകട്ടെ സിനിമയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

advertisement

സുരേഷ് ​ഗോപിക്ക് പുറമേ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മലയാളം വാർത്തകൾ/ വാർത്ത/Film/
'സിനിമ വലിയ വിഷയമാണ് സംസാരിക്കുന്നത്; വിവാദങ്ങൾ ഉയർത്തി ആശയത്തെ വഴിതിരിച്ചുവിടരുത്' : സുരേഷ് ​ഗോപി
Open in App
Home
Video
Impact Shorts
Web Stories