നവംബർ 14 ന് ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുന്ന സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 34 മിനിട്ടാണ് സിനിമയുടെ റൺ ടൈം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ചിത്രം 3D യിലും പുറത്തിറങ്ങും. സിനിമയുടേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിനും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
advertisement
സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നത്. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിൽ ചിത്രമെത്തും. ഇതുവരെ ഒരു കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കങ്കുവയുടെ അഡ്വാന്‍സ് ബുക്കിങ് കളക്ഷനെന്നാണ് സൗത്ത് വുഡിന്റെ റിപ്പോര്‍ട്ട്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.