ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്കൊപ്പമാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് ഒരു ജനലിലൂടെ ഷൂട്ട് ചെയ്തതാണ് വീഡിയോ. വീഡിയോയിൽറിയയുടെ അച്ഛൻ ഇന്ദ്രജിത് ചക്രബർത്തി നിരവധി മാധ്യമ പ്രവർത്തകർക്കിടയിലൂടെ വീടിൻറെ കോംപൗണ്ടിന് പുറത്തേക്ക് ഇറങ്ങാൻ ബുദ്ധി മുട്ടുന്നത് കാണാം.
ഈ വീഡിയോയ്ക്കൊപ്പം ഒരു പോസ്റ്റും റിയ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിലാണ് തന്‍റെയും കുടുംബത്തിന്റെയും ജീവന് ഭീഷണി ഉണ്ടെന്ന് റിയ വ്യക്തമാക്കിയിരിക്കുന്നത്.
റിയയുടെ കുറിപ്പ് ഇങ്ങനെയാണ്: ഇത് എന്റെ കെട്ടിട കോമ്പൗണ്ടിനുള്ളിലാണ്, ഈ വീഡിയോയിലെ മനുഷ്യൻ എന്റെ അച്ഛൻ ഇന്ദ്രജിത് ചക്രവർത്തി (റിട്ട. ആർമി ഓഫീസർ) ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ ഞങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങേണ്ടതുണ്ട്. എന്റെയം എന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ട്. ഞങ്ങൾ ഇക്കാര്യം ലോക്കൽ പൊലീസ് സ്റ്റേഷനിൽ പോയി അറിയിച്ചിട്ടും ഒരു സഹായവും നൽകിയിട്ടില്ല. ഞങ്ങളെ സഹായിക്കണമെന്ന് അന്വേഷണ ഏജൻസികലോട് അഭ്യർഥിച്ചു. അവിടെ നിന്നും ഒരു സഹായവും ലഭിച്ചില്ല. ഈ കുടുംബം എങ്ങനെ ജീവിക്കും? ഞങ്ങളോട് സഹകരിക്കാൻ ആവശ്യപ്പെട്ട വിവിധ ഏജൻസികളുമായി സഹകരിക്കാൻ ഞങ്ങൾ സഹായം മാത്രമാണ് ആവശ്യപ്പെടുന്നത്. ഈ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിനായി ദയവായി സുരക്ഷ നൽകണമെന്ന് മുംബൈ പൊലീസിനോട് അഭ്യർഥിക്കുന്നു. ഈ കോവിഡ് സമയത്തും അടിസ്ഥാന ക്രമസമാധാനം നൽകണം. നന്ദി- റിയ പോസ്റ്റിൽ വ്യക്തമാക്കുന്നു.
advertisement
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെ രണ്ടാം തവണയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി. റിയയുടെ അച്ഛനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അടുത്ത ഘട്ടത്തിലെ അന്വേഷണത്തിനായി വിളിച്ചു വരുത്തി.
റിയ സുശാന്തി തുടർച്ചയായി വിഷം നൽകിയെന്നും റിയയാണ് സുശാന്തിന്റെ കൊലപാതകിയെന്നും സുശാന്തിന്റെ അച്ഛൻ കെകെ സിംഗ് പറഞ്ഞു.