കൂടാതെ, 262 ചിത്രങ്ങളുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത 20 നോൺ ഫീച്ചർ ചലച്ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. നോൺ-ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി ഹർഷ് സംഗാനി സംവിധാനം ചെയ്ത ‘ഘർ ജൈസ കുച്ച് (ലഡാഖി)’തിരഞ്ഞെടുത്തു.
മലയാളത്തിൽനിന്ന് ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽനിന്ന് ജിഗർതണ്ട ഡബിൾ എക്സും തെലുങ്കിൽനിന്ന് കൽക്കി 2898 എ ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും.
ഇതിൽ മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്. വിക്രാന്ത് മാസി നായകനായ 12th Fail എന്ന ചിത്രവും ഈ പട്ടികയിലുണ്ട്. അതേസമയം നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളില്ല.
advertisement
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷൻ. നടൻ മനോജ് ജോഷി, നടി സുസ്മിത മുഖർജി, സംവിധായകരായ ഹിമാൻസു ശേഖർ ഖതുവ, ഒയിനം ഗൗതം സിംഗ്, അഷു ത്രിഖ, എസ് എം പാട്ടീൽ, നീലഭ് കൗൾ, സുശാന്ത് മിശ്ര, സൗണ്ട് എഞ്ചിനീയർ അരുൺ കുമാർ ബോസ്, എഡിറ്റർ രത്നോത്തമ സെൻഗുപ്ത, സംവിധായരായ സമീർ ഹഞ്ചാട്ടെ, പ്രിയ കൃഷ്ണസ്വാമി എന്നിവരാണ് ജൂറി അംഗങ്ങൾ.
