TRENDING:

Arjun Das | തമിഴകത്തിന്റെ അർജുൻ ദാസ് ഇനി മലയാള സിനിമയിൽ നായകൻ; ചിത്രം അഹമ്മദ് കബീർ സംവിധാനം ചെയ്യും

Last Updated:

ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒട്ടേറെ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് (Arjun Das) ആദ്യമായി മലയാള സിനിമയിൽ നായകനായി എത്തുന്നു. പ്രേക്ഷക പ്രശംസ നേടിയ ജൂൺ, മധുരം, എന്നീ ചിത്രങ്ങൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അർജുൻ ദാസ് നായകനായി എത്തുന്നത്.
അർജുൻ ദാസ് മലയാളത്തിൽ
അർജുൻ ദാസ് മലയാളത്തിൽ
advertisement

'ഹൃദയം' എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹെഷം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു എന്റർടൈനർ ചിത്രമായിരിക്കും സിനിമ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ മുൻനിര താരങ്ങളും, അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും, സിനിമ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു. പി.ആർ.ഒ.- റോജിൻ കെ. റോയ്.

advertisement

Summary: Tamil actor Arjun Das known for some of the superhit movies in Tamil makes his debut in Malayalam playing the lead role. Das makes his maiden appearance for Kabeer Das' untitled next, which comes after June, Madhuram and Kerala Crime Files web-series. Hesham Abdul Wahab has been roped in to compose music 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Arjun Das | തമിഴകത്തിന്റെ അർജുൻ ദാസ് ഇനി മലയാള സിനിമയിൽ നായകൻ; ചിത്രം അഹമ്മദ് കബീർ സംവിധാനം ചെയ്യും
Open in App
Home
Video
Impact Shorts
Web Stories