എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസാദിൽ നിന്ന് നടൻ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായാണ് ആരോപണം. ഇതിനെത്തുടർന്ന് ചെന്നൈ പോലീസ് നടൻ ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിനിടെ അറസ്റ്റിലായ പ്രദീപ് കുമാർ മുൻ എഐഎഡിഎംകെ പ്രവർത്തകൻ പ്രസാദിന് മയക്കുമരുന്ന് വിറ്റിരുന്നതായി വെളിപ്പെടുത്തി. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനിൽ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് കൂടുതൽ ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി.
എഐഎഡിഎംകെ പ്രവർത്തകനെ ചോദ്യം ചെയ്യുന്നതിനിടെ നടൻ ശ്രീകാന്തിന്റെ പേര് പുറത്തുവന്നതിനാലാണ് പോലീസ് ഇപ്പോൾ അദ്ദേഹവുമായി ചോദ്യം ചെയ്യൽ തുടരുന്നതെന്ന് ന്യൂസ് 18- റിപ്പോർട്ട് ചെയ്യുന്നു.
advertisement
മുൻ എഐഡിഎംകെ അംഗമായ പ്രസാദിനെ നുങ്കമ്പാക്കത്തെ ഒരു ബാറിലുണ്ടായ അടിപിടിക്കേസിൽ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ നിന്ന് ലഹരി ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കേസെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ നടൻ ശ്രീകാന്തിന് ലഹരി നൽകിയിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
പൊലീസ് അന്വേഷണത്തിൽ ശ്രീകാന്ത് ഒരു ഗ്രാം കൊക്കെയ്ൻ 12,000 രൂപ നൽകി വാങ്ങിയെന്ന് ന്യൂസ് 18 തമിഴ് റിപ്പോർട്ട് ചെയ്യുന്നു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ശ്രീകാന്തിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നുങ്കമ്പാക്കത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം മയക്കുമരുന്ന് പരിശോധനയ്ക്കായി ശ്രീകാന്തിൽ നിന്ന് രക്തം എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രക്തപരിശോധന ഫലം പുറത്തുവന്നാലേ താരത്തിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. അതേസമയം, കേസുമായി ബന്ധപ്പെട്ട് ശ്രീകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.