TRENDING:

തമിഴ് കവിയും ​ ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

Last Updated:

1980-ൽ ഭാരതിരാജയുടെ 'നിഴൽകൾ' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ചുവടുവെച്ച അദ്ദേഹം ഇതിനോടകം ഏഴായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിനെ 2025-ലെ ജ്ഞാനപീഠ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിലും സിനിമയിലും അദ്ദേഹം പുലർത്തുന്ന സമാനതകളില്ലാത്ത മികവിനുള്ള അംഗീകാരമാണിത്. 1975-ൽ പുരസ്‌കാരം നേടിയ അകിലനും 2002-ൽ നേട്ടം കൈവരിച്ച ജയകാന്തനും ശേഷം ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനായി ഇതോടെ വൈരമുത്തു മാറി.
ആർ. വൈരമുത്തു
ആർ. വൈരമുത്തു
advertisement

1980-ൽ ഭാരതിരാജയുടെ 'നിഴൽകൾ' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ചുവടുവെച്ച അദ്ദേഹം ഇതിനോടകം ഏഴായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. ഏഴ് തവണ ദേശീയ പുരസ്‌കാരം നേടിയ വൈരമുത്തുവിനെ പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. കേവലം ഗാനരചനയിൽ ഒതുങ്ങാതെ നോവൽ സാഹിത്യത്തിലും അദ്ദേഹം തൻ്റേതായ വലിയ മുദ്ര പതിപ്പിച്ചു. 1999-ൽ 'തണ്ണീർ ദേശം' എന്ന കൃതിയിലൂടെ എസ്.പി. അടിത്തനാർ സാഹിത്യ അവാർഡും, 2003-ൽ 'കള്ളികട്ടു ഇതിഹാസം' എന്ന വിഖ്യാത കൃതിയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അദ്ദേഹം സ്വന്തമാക്കി. കള്ളികട്ടു ഇതിഹാസത്തിൻ്റെ ഹിന്ദി പതിപ്പിന് 2018-ൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിൻ്റെ പ്രത്യേക പുരസ്‌കാരവും ലഭിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ 'മൂൻറാം ഉലക പോർ' എന്ന നോവലിന് ഇലക്കിയ ചിന്തനൈ അവാർഡും തൻശ്രീ കെ.ആർ. സോമസുന്ദരം ഫൗണ്ടേഷൻ്റെ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. ഇന്ത്യൻ സാഹിത്യത്തിന് നൽകിയ വലിയ സേവനങ്ങൾക്ക് 2009-ൽ 'സാധന സമ്മാൻ' നൽകിയും അദ്ദേഹത്തെ ആദരിച്ചു. .

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തമിഴ് കവിയും ​ ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം
Open in App
Home
Video
Impact Shorts
Web Stories