TRENDING:

'ഒരു പോലീസുകാരന് ആദ്യം വേണ്ട ക്വാളിറ്റി ഒബ്സർവേഷനാണ് എടുത്തുചാട്ടമല്ല'; ഷാഹി കബീർ ചിത്രം റോന്തിന്റെ ടീസർ

Last Updated:

യോഹന്നാൻ എന്ന എസ്ഐ ആയി ദിലീഷ് പോത്തനോയും, ദീനനാഥ് എന്ന ഡ്രൈവറായി റോഷൻ മാത്യുവിനേയും ചിത്രത്തിൽ കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാത്രി പട്രോളിംഗിനിറങ്ങുന്ന രണ്ട് പോലീസുകാർ. ഇതിൽ ഒരാൾ പോലീസുകാരൻ എങ്ങനെയാവണം എന്ന് സഹപ്രവർത്തകനെ പഠിപ്പിക്കുന്ന എസ്ഐ. മറ്റൊരാൾ ഇത് അത്രക്ക് ഇഷ്ടപ്പെടാത്ത ജൂനിയറായ പോലീസ് ഡ്രൈവർ. എടുത്തുചാട്ടമല്ല, നിരീക്ഷണ പാടവമാണ് ഒരു പോലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാൻ പറയുമ്പോൾ ദീനനാഥിന് അത് രസിക്കുന്നില്ലെന്ന് ടീസറിൽ നിന്നും മനസിലാക്കാം. ഔദ്യോഗിക ജീവിതത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കുന്ന ടീസർ പുറത്തിറക്കിയിരിക്കുയാണ് ഷാഹി കബീർ ചിത്രം 'റോന്ത്'. യോഹന്നാൻ എന്ന എസ്ഐ ആയി ദിലീഷ് പോത്തനോയും, ദീനനാഥ് എന്ന ഡ്രൈവറായി റോഷൻ മാത്യുവിനേയും ചിത്രത്തിൽ കാണാം.
റോന്ത് ടീസർ
റോന്ത് ടീസർ
advertisement

ഫെസ്റ്റിവൽ സിനിമാസിന്റേയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന റോന്ത് ജൂൺ 13ന് തിയെറ്ററുകളിലെത്തുകയാണ്. പോലീസ് കഥകളിലൂടെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഷാഹിയുടെ ഈ പോലീസ് കഥ എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒന്നാണ്. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

advertisement

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ​ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

മനേഷ് മാധവനാണ് ഛായാഗ്രഹണം, എഡിറ്റർ പ്രവീൺ മംഗലത്ത്. അനിൽ ജോൺസൺ ആണ് സംഗീതവും പശ്ചാത്തല സംഗീതവും, ഗാനങ്ങൾ എഴുതിയത് അൻവർ അലി, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ. അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിം​ഗ് പ്രൊഡ്യൂസർ- സൂര്യ രം​ഗനാഥൻ അയ്യർ, സൗണ്ട് മിക്സിം​ഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ​ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിം​ഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ സ്ട്രാറ്റജി- വർ​ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരു പോലീസുകാരന് ആദ്യം വേണ്ട ക്വാളിറ്റി ഒബ്സർവേഷനാണ് എടുത്തുചാട്ടമല്ല'; ഷാഹി കബീർ ചിത്രം റോന്തിന്റെ ടീസർ
Open in App
Home
Video
Impact Shorts
Web Stories