സിനിമ - സീരിയലുകളിലെ അഭിനയത്തിലൂടെ ജീവിതത്തില്‍ ഉയര്‍ന്നു വന്ന ശരണ്യക്ക് 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ വരുന്നത്. പിന്നീട് നിരവധി ട്യൂമറിനുള്ള മേജര്‍ സര്‍ജറിക്ക് വിധേയയാകേണ്ടി വന്ന ശരണ്യ ആത്മവി്വാസത്തോടെ രോഗത്തെ പല തവണ കീഴ്‌പ്പെടുത്തി.
നാടന്‍ വേഷങ്ങളില്‍ ശാലീനസുന്ദരിയായും വില്ലന്‍ കഥാപാത്രങ്ങളിലൂടെയുമാണ് ശരണ്യ പലപ്പോഴും സീരിയലുകളില്‍ തിളങ്ങിയിട്ടുള്ളത്. കൈനിറയെ അവസരങ്ങളുമായി നില്‍ക്കുമ്പോഴാണ് 2012ല്‍ തലവേദനയുടെ രൂപത്തില്‍ ബ്രയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. പിന്നീട് സ്ഥിതി ഗുരുതരമായി. തെലുങ്കില്‍ സ്വാതി എന്നൊരു സീരിയല്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഭയങ്കരമായ തലവേദന വന്നത്. ഡോക്ടറിനെ കാണിച്ചശേഷം മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചുവെങ്കിലും പിന്നീട് ബ്രെയിന്‍ ട്യൂമറിന്റെ ചികിത്സാര്‍ത്ഥം ഹോസ്പിറ്റലില്‍ എത്തിക്കുകയും ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. ശരണ്യയെ സീമ.ജി.നായര്‍ അടക്കമുള്ള കലാരംഗത്തുള്ള നിരവധിപേരാണ് സഹായിച്ചെത്തിയത്.
advertisement
അര്‍ബുദം ബാദിച്ചതിനെ തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെയാണ് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായത്.
കോവിഡിന് ശേഷം ന്യൂമോണിയയും പിടിപ്പെട്ടു. ശരണ്യയുടെ കൂടെ നടി സീമ ജി നായര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജൂണ്‍ 30ന് ശരണ്യയുടെ അവസ്ഥയെക്കുറിച്ച് സീമ ജി നായര്‍ പറഞ്ഞായിരുന്നു എല്ലാവരും അറിഞ്ഞിരുന്നത്.
സീമ പറയുന്നത് ഇങ്ങനെ. ജൂണ്‍ 10നാണ് കോവിഡ് നെഗറ്റീവായത്. പിന്നീട് റൂമിലേക്ക് മാറ്റിയപ്പോള്‍ പനി കൂടി. ഉടന്‍ തന്നെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. വായിലൂടെ ശ്വാസം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാന്‍ കഴിയാത്ത അവസ്ഥ കൂടിയായി. അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. തൊണ്ടയില്‍ കൂടിയാണ് ഓക്സിജന്‍ നല്‍കിയിരുന്നത്.
ന്യുമോണിയ പിടികൂടിയതോടെ സ്ഥിതി വീണ്ടും ഗുരുതരമായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാന്‍ കഴിയാതെയായി. വില കൂടിയ ആന്റി ബയോട്ടിക്കായിരുന്നു നല്‍കിയിരുന്നത്. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. ഓക്സിജന്‍ സപ്പോര്‍ട്ട് എപ്പോഴും വേണമായിരുന്ന അവസ്ഥ. തൊണ്ടയില്‍ ട്യൂബ് ഇട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയാതെ വന്നു.