TRENDING:

വയനാടിനു കൈത്താങ്ങായി 'തങ്കലാൻ'; കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്

Last Updated:

ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവീസും​ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പാ രഞ്ജിത് - വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ സിനിമയെ കുറിച്ചുള്ള ഓരോ അപ്പ്ഡേറ്റുകളും ആരാധകരുടെ ആവേശം കൂട്ടിയിരിക്കുകയാണ്. ഇപ്പോഴിതാ കേരളത്തിലെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിലാണ് അണിയറപ്രവർത്തകരുടെ ഈ തീരുമാനം. ചിത്രത്തിന്റെ കേരളത്തിലെ പ്രചാരണത്തിന്റെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും അണിയറപ്രവർത്തകർ തീരുമാനിച്ചു.
advertisement

ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവീസും​ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനു മുൻപ് വിക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി എത്തിയിരുന്നു. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അദ്ദേഹം അറിയിച്ചിരുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ സ്റ്റുഡിയോ ഗ്രീനും, നിലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഹിസ്റ്ററി ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗോത്ര നേതാവിൻ്റെ വേഷത്തിലാണ് വിക്രം എത്തുന്നത്. മലയാളി താരങ്ങളായി പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പശുപതി, ഡാനിയൽ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
വയനാടിനു കൈത്താങ്ങായി 'തങ്കലാൻ'; കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories