TRENDING:

Salmon | വിജയ് യേശുദാസ് വേഷമിടുന്ന 'സാൽമൺ' ചിത്രത്തിലെ മൂന്നാമത്തെ ലിറിക്കൽ ഗാനം പുറത്തിറങ്ങി

Last Updated:

Third lyrical song from the movie Salmon is here | തമിഴിന് പുറമേ സാല്‍മണിലെ പുറത്തുവരുന്ന ആദ്യ മലയാള ഗാനമെന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിജയ് യേശുദാസ് മുഖ്യവേഷത്തിലെത്തുന്ന ഏഴ് ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന 'സാല്‍മൺ' എന്ന ത്രി ഡി ചിത്രത്തിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഈദുല്‍ ഫിത്ർ ദിനമായ മെയ് 13ന് റിലീസ് ചെയ്തു.
advertisement

സിതാര കൃഷ്ണകുമാറും സൂരജ് സന്തോഷും ആലപിക്കുന്ന ഗാനമാണിത്. തമിഴിന് പുറമേ സാല്‍മണിലെ പുറത്തുവരുന്ന ആദ്യ മലയാള ഗാനമെന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. നേരത്തെ രണ്ട് ലിറിക്കല്‍ വീഡിയോകളും തമിഴ് ഗാനങ്ങളാണ് പുറത്തിറങ്ങിയത്. പ്രണയ ദിനത്തിലും വിജയ് യേശുദാസിന്റെ ജന്മദിനത്തിലുമായിരുന്നു ആദ്യ രണ്ട് ഗാനങ്ങളുടേയും ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്.

'സാല്‍മണ്‍' ത്രി ഡിയിലെ നായകന്‍ വിജയ് യേശുദാസും മീനാക്ഷി ജസ്വാളുമാണ് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. 'രാവില്‍ വിരിയും...' എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ രചന നവീന്‍ മാരാരും ശ്രീജിത്ത് എടവന സംഗീതം പകരുന്നു. ടി സീരിസ് ലഹരിയാണ് ഗാനങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

advertisement

'ഡോള്‍സ്, കാട്ടുമാക്കാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 'സാല്‍മണ്‍'.

എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് , ജോസ് ഡി. പെക്കാട്ടില്‍, ജോയ്‌സ് ഡി. പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'സാല്‍മണ്‍' ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. 15 കോടി രൂപയാണ് ബജറ്റ്.

advertisement

ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് കടല്‍ മാര്‍ഗ്ഗം ഭൂഖണ്ഡങ്ങള്‍ മാറിമാറി സഞ്ചരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ സവിശേഷതകളുള്ള സാല്‍മണ്‍ മത്സ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഇതേ രീതിയില്‍ പ്രതികൂല സാഹചര്യം തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലുമുള്ള സംഭവ ഗതികളുമാണ് ചിത്രത്തിന്റെ പ്രമേയം.

തമിഴ്, മലയാളം ഭാഷകള്‍ക്ക് പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി എന്നി ഭാഷകളിലും സാല്‍മണ്‍ റിലീസ് ചെയ്യും.

"സാൽമൺ ബഹു-ഭാഷാ ചിത്രമാണ്. എല്ലാവരും പുതുമുഖങ്ങളാണ്. രസകരമായ ഒരു ത്രില്ലറായിരിക്കുമത്," ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ച് വിജയ് യേശുദാസ് പറഞ്ഞതിങ്ങനെയാണ്.

advertisement

വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Third lyrical song from the movie Salmon is now out on YouTube. The movie releasing in seven languages is a thriller having Vijay Yesudas playing the lead. This is the first Malayalam song to be out from the movie. The other two songs were released on Valentine's Day and the birthday of Vijay Yesudas respectively

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Salmon | വിജയ് യേശുദാസ് വേഷമിടുന്ന 'സാൽമൺ' ചിത്രത്തിലെ മൂന്നാമത്തെ ലിറിക്കൽ ഗാനം പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories