ക്രിസ്റ്റി സാം എന്ന പോലീസ് ഓഫീസറിനെയാണ് അഷ്ക്കർ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. പി. സുകുമാർ ആണ് ഛായാഗ്രഹണം, തിരക്കഥ എ.കെ. സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂർ എന്നിവരുടേതാണ് കഥ.
advertisement
വിഷ്ണു മോഹൻ സിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സംഗീതം നൽകുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി. എന്നിവരാണ്.
അനീഷ് പെരുമ്പിലാവാണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, സൗണ്ട് ഡിസൈനർ- രാജേഷ് പി.എം., ഫൈനൽ മിക്സ്- ജിജു ടി. ബ്രൂസ്, സൗണ്ട് റെക്കോർഡിസ്റ്റ്- വിഷ്ണു രാജ്, കലാസംവിധാനം- ദേവൻ കൊടുങ്ങലൂർ, മേക്കപ്പ്- രാജേഷ് നെൻമാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, സിറ്റിൽസ്, നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്- പിക്ടോറിയൽ എഫ്എക്സ്, പി.ആർ.ഒ.- സതീഷ് എരിയാളത്ത്, പിആർഒ ( ഡിജിറ്റൽ) അഖിൽ ജോസഫ്, മാർക്കറ്റിംഗ്- ഒപ്പറ, ഡിസൈൻ- റീഗൽ കൺസെപ്റ്റ്സ്.
Summary: A new song Thiruvarangu Nirayaay from the movie 'The Case Diary' has been released on YouTube.