സിനിമയിലെ മോഹൻലാലും ശോഭനയും തരുൺ മൂർത്തിയും സംഘവും തകർത്താടിയ പ്രൊമോ സോങ് പുറത്തുവന്നതിന് പിന്നാലെയാണ് 100 കോടി ക്ലബിൽ കയറിയതായി അണിയറ പ്രവർത്തകർ അറിയിച്ചത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി. പാട്ടിറങ്ങി ആദ്യ മണിക്കുറിൽ തന്നെ അഞ്ചുലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ കണ്ടത്.
മലയാള സിനിമയിൽ 100 കോടി ക്ലബിൽ കടക്കുന്ന പതിനൊന്നാമത് ചിത്രമാണ് തുടരും. മോഹൻലാലിന്റെ നാലാം 100 കോടി ക്ലബ് ചിത്രമാണിത്. തുടരും 100 കോടി ക്ലബ്ബിൽ കയറിയതോടെ തെന്നിന്ത്യയില്‍ ഒരു താരത്തിനും നേടാൻ കഴിയാത്ത റെക്കോർഡും മോഹൻലാലിന്റെ പേരിലായി. ഒരു മാസത്തിനുള്ളിൽ രണ്ട് 100 കോടി ചിത്രങ്ങൾ എന്ന റെക്കോർഡ് ആണ് മോഹൻലാൽ സ്വന്തമാക്കിയത്.
advertisement
Also Read- Thudarum | ആടിത്തകർത്ത് മുരുകനും ലളിതയും തരുണും ടീമും; 'തുടരും' സിനിമയിലെ കാത്തിരുന്ന 'കോലാഹലം' ഗാനം
ഏപ്രിൽ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പൊന്നും കൂടാതെ തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. ആദ്യ ദിനം ആദ്യ ഷോ മുതൽ തന്നെ ആരാധകർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. വർക്കിങ് ഡേകളിലും പലയിടങ്ങളിലും ഹൗസ്ഫുള്ളായാണ് പ്രദർശനം തുടരുന്നത്.
മാർച്ച് 27ന് ആയിരുന്നു എമ്പുരാൻ റിലീസിന് എത്തിയത്. ചിത്രം 2 ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു 100 കോടി ക്ലബ്ബിൽ എത്തിയത്. തുടരും 6 ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തുമ്പോൾ മലയാളത്തിന്റെ മോഹൻലാല്‍, ജനങ്ങളെ വീണ്ടും തിയേറ്ററിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.