Thudarum | ആടിത്തകർത്ത് മുരുകനും ലളിതയും തരുണും ടീമും; 'തുടരും' സിനിമയിലെ കാത്തിരുന്ന 'കോലാഹലം' ഗാനം

Last Updated:

ഒരുവല്ലം പൊന്നും പൂവും..., മാനം തെളിഞ്ഞേ നിന്നാൽ... തുടങ്ങിയ ക്ലാസിക് ഗാനങ്ങൾക്ക് ചുവടുകൾ തീർത്ത മോഹൻലാലും ശോഭനയും വീണ്ടും

'കോലാഹലം' ഗാനം
'കോലാഹലം' ഗാനം
'തുടരും' (Thudarum) തുടർന്ന് കൊണ്ടേയിരിക്കുകയാണ്. കാഴ്ചകൾ അവസാനിക്കുന്നില്ല. തിയേറ്ററിൽ കോടികൾ പാറിച്ച ചിത്രത്തിൽ നിന്നും ഏറ്റവും അടുത്തായി പുറത്തുവന്നിരിക്കുന്നത് ആടിത്തകർക്കാൻ പാകത്തിൽ ഒരു തട്ടുപൊളിപ്പൻ ഗാനമാണ്. ഒരുവല്ലം പൊന്നും പൂവും..., മാനം തെളിഞ്ഞേ നിന്നാൽ... തുടങ്ങിയ ക്ലാസിക് ഗാനങ്ങൾക്ക് ചുവടുകൾ തീർത്ത മോഹൻലാലും (Mohanlal) ശോഭനയും (Shobana) വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു ഗാനരംഗവുമായി വന്നിരിക്കുന്നതിന്റെ ആവേശം പ്രേക്ഷകർ നൽകിയിട്ടുള്ള ലൈക്കുകളും വ്യൂസും നോക്കിയാൽ മാത്രം മതി, എത്രത്തോളമെന്നു കാണാം.എം.ജി. ശ്രീകുമാർ പാടിയ ഗാനത്തിന് ജെയ്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്നു. സംവിധായകനും, ഗായകനും, സംഗീത സംവിധായകനും ഇവർക്കൊപ്പം ചുവടുകൾ തീർക്കുന്നു.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം യുവനിരയിലെ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ് (Tharun Moorthy) സംവിധാനം ചെയ്യുന്നത്.
റാന്നി സ്വദേശിയായ ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ. പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി. സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം - ജേക്‌സ് ബിജോയ്, ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീഖ് വി.ബി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്റിക രഞ്ജിത്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Kolahalam, a dance number from Mohanlal, Shobana Malayalam movie Thudarum has dropped on YouTube to a massive response from film and music lovers alike. Directed by Tharun Moorthy, the music is set by Jakes Bejoy. Check it out here
മലയാളം വാർത്തകൾ/ വാർത്ത/Film/
Thudarum | ആടിത്തകർത്ത് മുരുകനും ലളിതയും തരുണും ടീമും; 'തുടരും' സിനിമയിലെ കാത്തിരുന്ന 'കോലാഹലം' ഗാനം
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement