കോവിഡ്-ലോക്ക്ഡൗൺ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ഗായകരെയും സംഗീത രംഗത്ത് പ്രവർത്തിക്കുന്നവരെയും സഹായിക്കുന്നതിനായി യുണൈറ്റഡ് സിംഗേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് (United Singers Charitable Trust) ആണ് ഗാനം 'Together As One'എന്ന ഗാനം പുറത്തിറക്കിയത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകരെല്ലാം തന്നെ അവരവരുടെ വീടുകളിരുന്ന് തന്നെയാണ് ഗാനത്തിന്‍റെ ചിട്ടപ്പെടുത്തലും റെക്കോഡിംഗും ഷൂട്ടും ഒക്കെ പൂർത്തിയാക്കിയത്.
റോജ എന്ന ചിത്രത്തിനായി തമിഴാ തമിഴ എന്ന ഗാനത്തിന്‍റെ വരികളൊരുക്കിയത് വൈരമുത്തു ആണ്. ഹിന്ദിയിൽ പി.കെ.മിശ്ര, തെലുഗുവിൽ രാജശ്രി, മലയാളത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരും ഒർജിനൽ ഗാനത്തിന്‍റെ രചയിതാക്കളായി. ഗാനത്തിന്‍റെ പുതിയ വേര്‍ഷൻ ഒരുക്കിയത് ശ്രീനിവാസ്, രാഹുൽ നമ്പ്യാർ, ആലാപ് രാജു, പ്രവീണ്‍ സായ്വി എന്നിവർ ചേര്‍ന്നാണ്.. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി പ്രമുഖരായ എല്ലാ ഗായകരും ഒരുമിച്ച് ഒത്തു ചേർന്നിട്ടുണ്ട്.
എസ്.പി.ബാലസുബ്രഹ്മണ്യം,എസ്.ജാനകി, ഹരിഹരൻ, ശ്രീനിവാസ്, ആലാപ് രാജു, കെ.എസ്.ചിത്ര, വേണുഗോപാൽ, ശങ്കർ മഹാദേവൻ, സുജാത, വിജയ് യേശുദാസ്, ഉണ്ണിക്കൃഷ്ണൻ, ശ്വേത മോഹൻ തുടങ്ങി വിവിധ ഭാഷകളിലെ പ്രമുഖരാണ് ദുരിത ഘട്ടത്തിൽ കൈത്താങ്ങ് നൽകാനുള്ള ഉദ്യമത്തിനായി ഒത്തു കൂടിയത്.
