TRENDING:

ജുവാന്റെ 'റെയ്ൻബോ കേക്ക്' ഓർക്കുന്നില്ലേ? ഇതാ കേക്കിന്റെ കഥയുമായി 'കേക്ക് സ്റ്റോറി'; ട്രെയ്‌ലർ

Last Updated:

സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗജനകവുമായ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ഈസ്റ്റർ തലേന്ന് ഏപ്രിൽ 19നാണ് സിനിമയുടെ റിലീസ്.
കേക്ക് സ്റ്റോറി ട്രെയ്‌ലർ
കേക്ക് സ്റ്റോറി ട്രെയ്‌ലർ
advertisement

ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് 'കേക്ക് സ്റ്റോറി' നിർമ്മിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്.

ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേശ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടി.എസ്. സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിൻ കിംഗ്സ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

advertisement

അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് 'കേക്ക് സ്റ്റോറി'. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'കേക്ക് സ്റ്റോറി'യുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ.എച്ച്. അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ്.പി. വെങ്കിടേഷ്, എഡിറ്റർ: എം.എസ്. അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എന്‍.എം. ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ.എം., പി.ആര്‍.ഒ.: ആതിര ദിൽജിത്ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ജുവാന്റെ 'റെയ്ൻബോ കേക്ക്' ഓർക്കുന്നില്ലേ? ഇതാ കേക്കിന്റെ കഥയുമായി 'കേക്ക് സ്റ്റോറി'; ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories