TRENDING:

Koodal trailer | മീശപ്പുലിമല അന്വേഷിച്ചിറങ്ങിയവർ ഇനി ഇവിടേയ്ക്ക് വരുമോ? ബിബിൻ ജോർജ്, അനു സൊനാരാ ചിത്രം 'കൂടൽ' ട്രെയ്‌ലർ

Last Updated:

നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരായുടെ ആദ്യ സിനിമ കൂടിയാണ് 'കൂടൽ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിബിൻ ജോർജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ 'കൂടൽ' ജൂൺ 27ന് തിയെറ്റുകളിൽ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ സംവിധായകനും നടനുമായ ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരായുടെ ആദ്യ സിനിമ കൂടിയായ 'കൂടൽ' സംവിധാനം ചെയ്തത് ഷാനു കക്കൂർ,ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ്. ത്രില്ലർ മോഡലിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ജിതിൻ കെ വി.
കൂടൽ
കൂടൽ
advertisement

ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സൊനാരാ, റിയ ഇഷ, ലാലി പി.എം., അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

One2One Media യുടെ യൂട്യൂബ് ചാനലിൽ ട്രെയ്‌ലർ കാണാം.

ക്യാമറ- ഷജീർ പപ്പാ, കഥ- ഷാഫി എപ്പിക്കാട്, കോ- റൈറ്റേഴ്‌സ്- റാഫി മങ്കട, യാസിർ പറത്താക്കാട്, എഡിറ്റർ- ജർഷാജ് കൊമ്മേരി, പ്രൊജക്റ്റ്‌ ഡിസൈനർ- സന്തോഷ്‌ കൈമൾ, ആർട്ട്‌- അസീസ് കരുവാരകുണ്ട്, സംഗീതം- സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ, ആൽബിൻ എസ്. ജോസഫ് , പ്രസാദ് ചെമ്പ്രശ്ശേരി; ലിറിക്‌സ്- ഷിബു പുലർകാഴ്ച, കെ. കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്; ഗായകർ- നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പാടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സാഹ്റ മറിയം, അനു തോമസ്; പ്രൊഡക്ഷൻ കൺട്രോളർ- ഷൌക്കത്ത് വണ്ടൂർ, സൗണ്ട് ഡിസൈൻസ്- രാജേഷ് പി.എം., മേക്കപ്പ്- ഹസ്സൻ വണ്ടൂർ, കോസ്റ്റ്യൂം- ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അസിം കോട്ടൂർ, അസോസിയേറ്റ് ഡയറക്ടർ- മോഹൻ സി. നീലമംഗലം, അസോസിയേറ്റ് ക്യാമറ- ഷാഫി കൊറോത്ത്, ഓഡിയോഗ്രാഫി- ജിയോ പയസ്, ഫൈറ്റ്- മാഫിയ ശശി, കൊറീയോഗ്രഫി- വിജയ് മാസ്റ്റർ, കളറിസ്റ്- അലക്സ്‌ വർഗീസ്, വി.എഫ്.എക്സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോ, പി.ആർ.ഓ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- റബീഷ് ഉപാസന, ഓൺലൈൻ- മാർക്കറ്റിംഗ് ഒപ്ര, ഡിസൈൻ- മനു ഡാവിഞ്ചി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Koodal trailer | മീശപ്പുലിമല അന്വേഷിച്ചിറങ്ങിയവർ ഇനി ഇവിടേയ്ക്ക് വരുമോ? ബിബിൻ ജോർജ്, അനു സൊനാരാ ചിത്രം 'കൂടൽ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories