TRENDING:

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മതാതീതരായാൽ എന്താകും? 'ഹിമുക്രി' ഒഫീഷ്യൽ ട്രെയ്‌ലർ

Last Updated:

പുതുമുഖം അരുൺ ദയാനന്ദ് നായകനാവുന്ന ചിത്രത്തിൽ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവർ നായികമാരാകുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി.കെ. ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന 'ഹിമുക്രി' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റീലിസായി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കതീതമായി മാനവികത, സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന 'ഹിമുക്രി' ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.
ഹിമുക്രി
ഹിമുക്രി
advertisement

പുതുമുഖം അരുൺ ദയാനന്ദ് നായകനാവുന്ന ചിത്രത്തിൽ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവർ നായികമാരാകുന്നു. ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി.ജി.എസ്. ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ.പി. പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവരും അഭിനയിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാൾഡ് നിർവഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്. പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, അസോസിയേറ്റ് ഡയറക്ടർ എ എൽ അജികുമാർ, കലാസംവിധാനം അജി മണിയൻ. ചമയം രാജേഷ് രവിയും വസ്ത്രാ ലങ്കാരം സുകേഷ് താനൂരും നിർവഹിക്കുന്നു. സംഘട്ടനം - ജാക്കി ജോൺസൺ, കോറിയോഗ്രാഫി - അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് - ഇമേജിനറി ട്രീ, സ്റ്റിൽസ്-അജേഷ് ആവണി,വിതരണം - എഫ്.എൻ. എൻ്റർടെയ്ൻമെൻ്റ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മതാതീതരായാൽ എന്താകും? 'ഹിമുക്രി' ഒഫീഷ്യൽ ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories