TRENDING:

ഫുൾ ഫൺ പാക്കേജ്; ആസിഫ്, സുരാജ് ചിത്രം 'അഡിയോസ് അമിഗോ' ട്രെയ്‌ലർ പുറത്തിറങ്ങി

Last Updated:

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 2 നാണ് തിയറ്ററുകളിൽ എത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിന് ഒരു പുതിയ ഹിറ്റ് കോംബോ ആവാൻ ഉറപ്പിച്ച് ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ടീം. അതിന് ആക്കം കൂട്ടാൻ ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഫുൾ ഫൺ പാക്കേജിൽ എന്റെർറ്റൈനെർ ആയി എത്തുന്ന പടം പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുമെന്ന് ട്രെയ്‌ലർ സൂചന നൽകിക്കഴിഞ്ഞു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 2 നാണ് തിയറ്ററുകളിൽ എത്തുന്നത്.
അഡിയോസ് അമിഗോ
അഡിയോസ് അമിഗോ
advertisement

ടൊവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് നാസർ ആണ് 'അഡിയോസ് അമിഗോ' സംവിധാനം ചെയ്യുന്നത്. നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

advertisement

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് 'അഡിയോസ് അമിഗോ'. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആദ്യ ഗാനം എന്നിവ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. ക്യാമറ ജിംഷി ഖാലിദും.

എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആർട്ട്‌- ആഷിഖ് എസ്, ഗാനരചന- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്- റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ- ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി- രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫർ- പി. രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ- മഷർ ഹംസ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, വി.എഫ്.എക്സ്.- ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ- ഓൾഡ്മങ്ക്സ്, വിതരണം- സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Trailer drops for Malayalam movie Adios Amigo featuring Asif Ali and Suraj Venjaramoodu in the lead roles. The film is a promising fun-filled entertainment

മലയാളം വാർത്തകൾ/ വാർത്ത/Film/
ഫുൾ ഫൺ പാക്കേജ്; ആസിഫ്, സുരാജ് ചിത്രം 'അഡിയോസ് അമിഗോ' ട്രെയ്‌ലർ പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories