TRENDING:

Iyer in Arabia | ശ്രീനിവാസ അയ്യരായി മുകേഷ്; കൂടെ ഉർവശിയും; 'അയ്യർ ഇൻ അറേബ്യ' ട്രെയ്‌ലർ

Last Updated:

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയ്യർ ഇൻ അറേബ്യ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റീലീസായി. ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്നു.
അയ്യർ ഇൻ അറേബ്യ
അയ്യർ ഇൻ അറേബ്യ
advertisement

ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

തന്റെ സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് 'അയ്യർ ഇൻ അറേബ്യ'എന്ന ചിത്രവുമായി എം.എ. നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ 'അയ്യർ ഇൻ അറേബ്യ'യുടെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

advertisement

പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എഡിറ്റർ- ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, കലാസംവിധാനം- പ്രദീപ് എം.വി., മേക്കപ്പ് -സജീർ കിച്ചു, കോസ്റ്റ്യും- അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ- പ്രകാശ് കെ. മധു, സ്റ്റിൽസ്- നിദാദ്, ഡിസൈൻസ്- യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം., ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Iyer in Arabia | ശ്രീനിവാസ അയ്യരായി മുകേഷ്; കൂടെ ഉർവശിയും; 'അയ്യർ ഇൻ അറേബ്യ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories