TRENDING:

മേളകളിൽ തിളങ്ങിയ നിവിൻ പോളിയുടെ തമിഴ് ചിത്രം; 'യേഴ് കടൽ യേഴ് മലൈ' ട്രെയ്‌ലർ

Last Updated:

2024 മെയ് മാസത്തിൽ നെതർലൻഡ്സിൽ വെച്ച് നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, അതുപോലെ മമ്മൂട്ടി നായകനായ പേരന്‍പ് എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ തമിഴ് സംവിധായകൻ റാം, മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ (Nivin Pauly) നായകനാക്കി ഒരുക്കിയ 'യേഴ് കടൽ യേഴ് മലൈ' (Yezhu Kadal Yezhu Malai movie) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. അഞ്ജലി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ നടൻ സൂരിയും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. സുരേഷ് കാമാച്ചിയുടെ നേതൃത്വത്തിലുള്ള വി ഹൗസ് പ്രൊഡക്ഷന്‍സ് നിർമ്മിച്ചിരിക്കുന്ന ചിത്രം 2025 മാർച്ചിൽ ആഗോള റിലീസായെത്തും.
യേഴ് കടൽ യേഴ് മലൈ
യേഴ് കടൽ യേഴ് മലൈ
advertisement

2024 മെയ് മാസത്തിൽ നെതർലൻഡ്സിൽ വെച്ച് നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ പ്രീമിയർ. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് അവിടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ഈ ചിത്രത്തിൽ വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് നിവിൻ പോളി എത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. 46-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേള്ഡ്' എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

advertisement

സൂപ്പർഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എൻ.കെ. ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി.എസ്. എന്നിവരാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെ വസ്ത്രാലങ്കാരം നിർവഹിച്ചപ്പോൾ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിർവഹിച്ചത്. സ്റ്റണ്ട് സിൽവയാണ് ഇതിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചത് സാൻഡിയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Yezhu Kadal Yezhu Malai, the Tamil outing of actor Nivin Pauly is back after doing festival rounds and bracing for theatres. Yezhu Kadal Yezhu Malai has dopped an awe-inspiring trailer 

മലയാളം വാർത്തകൾ/ വാർത്ത/Film/
മേളകളിൽ തിളങ്ങിയ നിവിൻ പോളിയുടെ തമിഴ് ചിത്രം; 'യേഴ് കടൽ യേഴ് മലൈ' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories