ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ 'ബ്ലഡി ഡാഡി' എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്.
ആക്ഷൻ വിഭാഗത്തിലെ ആരാധകരിൽ ആവേശത്തിൻ്റെ തിരമാലകൾ സൃഷ്‌ടിച്ചുകൊണ്ട് ഈ വർഷത്തെ ആക്ഷൻ പായ്ക്ക് എന്റർടൈൻമെന്റ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ട്രെയ്‌ലർ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ബഡേ മിയാൻ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാനായി ടൈഗർ ഷ്റോഫും വേഷമിടുന്നു, ഒപ്പം സോനാക്ഷി സിൻഹയും, മാനുഷി ചില്ലറും, അലയ എഫും അണിനിരക്കുന്ന താരനിര ഏപ്രിൽ 10ന് സ്‌ക്രീനുകളിൽ എത്തും.
advertisement
രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വാർത്താ പ്രചാരണം: പി. ശിവപ്രസാദ്.